12ാം പഞ്ചവത്സര പദ്ധതി: പെരിന്തല്‍മണ്ണയില്‍ 125 കോടി രൂപയുടെ വികസനം
text_fieldsപെരിന്തൽമണ്ണ: നഗരസഭയിൽ നടപ്പാക്കേണ്ട 12ാം പഞ്ചവത്സര പദ്ധതിയുടെ കരട് രേഖ, ദൈ്വവാ൪ഷിക പദ്ധതി എന്നിവക്ക് വികസന സെമിനാറിൽ അംഗീകാരം. 12ാം പദ്ധതി പ്രകാരം 125.5 കോടി രൂപയുടെ പദ്ധതിയാണ് നഗരസഭയിൽ നടപ്പാക്കുക. ഇതിൽ 23.5 കോടി രൂപ പദ്ധതി പണമായി നഗരസഭക്ക് ലഭിക്കും. കേന്ദ്ര പദ്ധതിയിൽ നിന്ന് 35.5 കോടിയും സംസ്ഥാന പദ്ധതിയിൽ നിന്ന് 4.5 കോടിയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 39.5 കോടി രൂപ തനത് ഫണ്ടിൽ നിന്ന് കണ്ടെത്താനും ബാക്കി ബാങ്ക് വായ്പ, ഗുണഭോക്തൃ വിഹിതം, സംഭാവന, പി.ടി.എ, എച്ച്.എം.സി ഫണ്ടുകൾ എന്നിവയിൽ നിന്ന് ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, 125 കോടി ചെലവ് വരുമ്പോൾ 88 കോടി രൂപ കമ്മിയാണ്. ഓൺ ഫണ്ടിൽ നിന്ന് 10 കോടി രൂപ ലഭിച്ചേക്കും.
പശ്ചാത്തല സൗകര്യങ്ങളുടെ വികസനമാണ് പദ്ധതികളിൽ പ്രധാനപ്പെട്ടത്. നഗരാസൂത്രണം മെച്ചപ്പെടുത്താൻ നഗരസഭയിൽ മാസ്റ്റ൪ പ്ളാൻ തയാറാക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിനായി 13.5 കോടി രൂപ നീക്കി വെക്കും. ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപാസുകളുടെ നി൪മാണം പൂ൪ത്തിയാക്കേണ്ടതുണ്ട്. മാനത്ത്മംഗലം- പൊന്ന്യാകു൪ശ്ശി ബൈപാസ് റോഡ്, ഓരാടംപാലം-മാനത്ത്മംഗലം ബൈപാസ് റോഡ് എന്നിവ പൂ൪ത്തിയാക്കണം. ഒന്നര കോടി രൂപ ചെലവിൽ നഗരത്തിൽ അഞ്ച് ആധുനിക കംഫ൪ട്ട് സ്റ്റേഷൻ സ്ഥാപിക്കും. സമഗ്ര തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് ഒന്നര കോടി രൂപയാണ് നീക്കി വെക്കുക. ഉറവിട മാലിന്യ സംസ്കരണ പദ്ധതി വിപുലീകരിക്കാനും ദ്രവ മാലിന്യ സംസ്കരണത്തിന് പദ്ധതി ആവിഷ്കരിക്കാനും പദ്ധതിയുണ്ട്. മൂന്ന് കോടി രൂപയാണിതിന് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബ൪ മുതൽ നഗരസഭയിലെ വീടുകളിൽ പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ളാൻറ് എന്നിവ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം നൽകും. ഇതിന് 90 ശതമാനം സബ്സിഡി നൽകും.
കേന്ദ്ര സഹായത്തോടെ തോട്-നീ൪ത്തട സംരക്ഷണ പദ്ധതിയുണ്ട്. അ൪ബൻ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടമായ ഗ്രാവിറ്റി നി൪മാണം, പമ്പ്സെറ്റ് മാറ്റൽ, കട്ടുപ്പാറയിൽ തടയണ നി൪മാണം എന്നിവ കാര്യക്ഷമമാക്കുന്നതോടെ സമഗ്ര കുടിവെള്ള വിതരണത്തിനും പദ്ധതിയുണ്ട്. തടയണ നി൪മാണത്തിന് 12 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരുത്തുന്നതിന് പദ്ധതിയിൽ ലക്ഷ്യമിടുന്നു. കൂട്ടുകൃഷി സംഘങ്ങൾ രൂപവത്കരിക്കുകയും ചെയ്യും. ക്ഷീര വികസന മേഖലയിൽ മൂല്യ വ൪ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള പദ്ധതി ആവിഷ്കരിക്കും. ഇതിനായി വനിതാ കൂട്ടായ്മകൾ ഉണ്ടാക്കും. താറാവ് വള൪ത്തലിന് എസ്.സി സൊസൈറ്റിയുമായി ചേ൪ന്ന് സമഗ്ര പദ്ധതി നടപ്പാക്കും. 50 ശതമാനം നഗരസഭയും 50 ശതമാനം സംരംഭകരുമാണ് വഹിക്കേണ്ടത്. നഗരസഭയുടെ കീഴിലുള്ള വ്യവസായ എസ്റ്റേറ്റിൽ പരിസ്ഥിതി സൗഹാ൪ദ വ്യവസായങ്ങൾ ആരംഭിക്കാൻ പാട്ടത്തിന് നൽകും. 100 കോടി രൂപയുടെ വ്യവസായ പദ്ധതിയായാണ് ലക്ഷ്യമിടുന്നത്. ഹരിജൻ വിഭാഗങ്ങൾക്കും വനിതകൾക്കും വ്യവസായ പരിശീലന കേന്ദ്രങ്ങളും എരവിമംഗലത്തെ വ്യവസായ എസ്റ്റേറ്റിൽ സ്ഥാപിക്കും.
നഗരസഭയിലെ സാന്ത്വനം പദ്ധതി വിപുലീകരിക്കാൻ പ്രത്യേകം പരിചരണം ആവശ്യമായ വിഭാഗങ്ങളുടെ പുനരധിവാസം പദ്ധതിയിൽ ഇടംപിടിച്ചു. സൗജന്യ ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. പത്ത് ഡയാലിസിസ് മെഷീനുകൾ സ്പോൺസ൪ഷിപ്പ് മുഖേന ലഭ്യമാക്കും.
മാനവ വിഭവശേഷി വികസനമാണ് പദ്ധതിയിലെ മറ്റൊരു ഊന്നൽ. ഇ.എം.എസ് വിദ്യഭ്യാസ കോംപ്ളക്സിലെ സ്റ്റേഡിയം വ്യാപാര സമുച്ചയം പൂ൪ത്തിയാാക്കും. ഒരു കോടിയാണിതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ നിന്നുള്ള വരുമാനം സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഏ൪പ്പെടുത്താനുപയോഗിക്കും. പെരിന്തൽമണ്ണ ബോയ്സ് ഹയ൪ സെക്കൻറഡി സ്കൂളിൽ 150ാം വാ൪ഷിക കെട്ടിടം നി൪മിക്കും.
ഭരണസംവിധാനം മെച്ചപ്പെടുത്താനും പദ്ധതിയിൽ ലക്ഷ്യമിടുന്നു.
നഗരത്തെ ജനസൗഹൃദ നഗരമാക്കുന്നതിനും നഗരസഭ കമ്പ്യൂട്ട൪വത്കരിക്കുന്നതിനും വാ൪ഡ് തല ഓഫിസുകൾ സ്ഥാപിക്കാനും 65 ലക്ഷം രൂപയാണ് ചെലവഴിക്കുക. ആവശ്യക്കാ൪ക്ക് നഗരസഭയിലേക്ക് വരാതെ തന്നെ അവരുടെ പ്രശ്നങ്ങൾ വാ൪ഡ് തല ഓഫിസുകൾ മുഖേന പരിഹരിക്കാമെന്നാണ് കരുതുന്നത്. എസ്.ഡി.പി പദ്ധതികളും കാര്യക്ഷമമാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.