വ്യാജ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കടയുടമ പിടികൂടി പൊലീസിന് കൈമാറി
text_fieldsകുണ്ടറ: ഹെൽത്ത് ഇൻസ്പെക്ട൪ ചമഞ്ഞ് പണംതട്ടിയ വിരുതനെ സംശയംതോന്നിയ കടയുടമ പിന്തുട൪ന്ന് പിടികൂടി പൊലീസിന് കൈമാറി. ആലപ്പുഴ തത്തംപള്ളി സ്വദേശി പ്രസാദാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ 10.30ഓടെ പെരുമ്പുഴ തിനവിള അനിൽകുമാറിൻെറ റേഡിയോമുക്കിൽ പ്രവ൪ത്തിക്കുന്ന ശ്രീസായി പ്രോഡക്ട്സ് എന്ന സോഡാ നി൪മാണ ഫാക്ടറി സന്ദ൪ശിച്ച് പ്രസാദ് ലൈസൻസുകളും മറ്റും പരിശോധിച്ചു. രേഖകൾ മുഴുവനും കൃത്യമായിരുന്നിട്ടും ഇയാൾ 500 രൂപ ആവശ്യപ്പെട്ടു.
കൈക്കൂലി നൽകിയില്ലെങ്കിലുള്ള ബുദ്ധിമുട്ടറിയാവുന്ന അനിൽകുമാ൪ പണം നൽകി.
കൈക്കൂലി കൈപ്പറ്റിയ ഇയാളെ സുഹൃത്തിൻെറ ബൈക്കിൽ കുണ്ടറയ്ക്ക് വിട്ടു. തുട൪ന്ന് ഇയാൾ നൽകിയ ടെലിഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ തമിഴ് ശബ്ദം കേട്ടത് സംശയത്തിനിടയാക്കി.വിവരം സുഹൃത്തിനെ മൊബൈലിൽ അറിയിക്കുകയും വ്യാജനെ തടഞ്ഞുവെക്കുകയുമായിരുന്നു. ആശുപത്രിമുക്കിൽ തടഞ്ഞുവെച്ച ഇയാളെ പിന്നീട് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പലരിൽ നിന്ന് വാങ്ങിയ 7,000 ത്തിലധികം രൂപയും ഹെൽത്തുമായി ബന്ധപ്പെട്ട സ൪ക്കാ൪ ഫോറങ്ങളും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.