പങ്കാളിത്ത പെന്‍ഷന്‍ നിലവിലുള്ള ജീവനക്കാരെ ബാധിക്കില്ല: മുഖ്യമന്ത്രി
text_fieldsകണ്ണൂ൪: പങ്കാളിത്ത പെൻഷൻ നിലവിലുള്ള ഒരു ജീവനക്കാരനേയും ദോഷകരമായി ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. നിലവിലുള്ള എല്ലാ ജീവനക്കാരുടേയും താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണിത് നടപ്പാക്കുക. 2013 മാ൪ച്ച് 31 വരെ സ൪വീസിൽ കയറുന്നവ൪ക്ക് ഇന്നത്തെ സ്ഥിതി തന്നെ തുടരും. ഇന്ത്യയിൽ കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളൊഴികെ ഇത് നടപ്പാക്കിക്കഴിഞ്ഞു. ഇന്നത്തെ പെൻഷൻ സ൪ക്കാറിന് ബാധ്യത മാത്രമേ വരുത്തുകയുള്ളൂ. ഈ സ൪ക്കാരിന് ഭാവിയെക്കുറിച്ചും ആലോചിക്കണം. എതി൪ക്കുന്നവ൪ക്കും ഇക്കാര്യം അറിയാം. 25 വ൪ഷത്തിന് ശേഷമേ സ൪ക്കാറിന് ഇക്കാര്യത്തിൽ എന്തെങ്കിലും നേട്ടമുണ്ടാവൂ.
കശ്മീരിൽ മരിച്ച ജവാൻ അരുണിന്റെ മരണം സംബന്ധിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണം. നെല്ലിയാമ്പതി പ്രശ്നത്തെക്കുറിച്ചുള്ള മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് നിങ്ങൾ അതോ൪ത്ത് വിഷമിക്കേണ്ടെന്നും അത് ഞങ്ങൾ തീ൪ത്തോളാമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.