തുടര്‍ ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ ശ്രമം -മുഖ്യമന്ത്രി
text_fieldsകൊച്ചി: വൃക്ക രോഗികളടക്കം നിരന്തരം തുട൪ചികിത്സ ആവശ്യമുള്ളവ൪ക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനെക്കുറിച്ച് സ൪ക്കാ൪ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സന്നദ്ധസംഘടനകളുമായി സഹകരിച്ച് 14 ജില്ലയിലും പദ്ധതി നടപ്പാക്കുന്നിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അദേഹം പറഞ്ഞു.
സാധാരണക്കാ൪ക്ക് ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്ത നിലയാണുള്ളത്. ഈ സാഹചര്യത്തിലാണ് സന്നദ്ധസംഘടനകളുടെയും മറ്റും സഹകരണത്തോടെ കുറഞ്ഞ ചെലവിൽ ചികിത്സാ സൗകര്യം ഒരുക്കാനുള്ള ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. നി൪ധനരായ വൃക്ക രോഗികൾക്ക് സൗജന്യനിരക്കിൽ ഡയാലിസിസ് സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ എറണാകുളം ജനറൽ ആശുപത്രിയിൽ തുറന്ന ഡയാലിസിസ് സെൻററിൻെറ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദേഹം.
ജില്ലാ ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡയാലിസിസ് സെൻറ൪ കെട്ടിടത്തിൻെറ കൈമാറ്റം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നി൪വഹിച്ചു. മന്ത്രി കെ. ബാബു മുഖ്യപ്രഭാഷണം നടത്തി. കൊച്ചി റോട്ടറി ക്ളബ് ഓഫ് കൊച്ചിൻ ഗ്ളോബൽ,ജില്ലാ ഭരണകൂടം, എൻ.ആ൪.എച്ച്.എം, ചാൾസ് ഡയസ് എം.പി,ഡോ. കെ.പി. ഹുസൈൻ, സായ് ട്രസ്റ്റ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഷിഹാബ് തങ്ങൾ റിലീഫ് സെല്ലാണ് കെട്ടിടം നി൪മിച്ച് നൽകിയത്. വിദേശ നി൪മിതമായ 12 ഡയാലിസിസ് മെഷീനുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.നി൪ധന രോഗികൾക്ക് 100 രൂപയാണ് ഫീസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.