രാംദേവിന് ബി.ജെ.പി, എന്‍.ഡി.എ പിന്തുണ
text_fieldsന്യൂദൽഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള ഉപവാസ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതിനിടെ ബാബാ രാംദേവിനെയും അനുയായികളെയും ദൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഉപവാസ സ്ഥലമായ രാംലീല മൈതാനിയിൽനിന്ന് നിരോധാജ്ഞ ലംഘിച്ച് പാ൪ലമെൻറിലേക്ക് മാ൪ച്ച് നടത്തിയതിനാണ് അറസ്റ്റ്.
അതിനിടെ, ബി.ജെ.പി അധ്യക്ഷൻ നിതിൻ ഗഡ്കരി എൻ.ഡി.എ കൺവീനറും ജനതാദൾ നേതാവുമായ ശരദ് യാദവ് എന്നിവ൪ രാംദേവിന് പിന്തുണയുമായി രാംലീലയിലെത്തി.
രാംലീലയിൽ രാംദേവിനോടൊപ്പം വേദി പങ്കിട്ട ഇരുവരും ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും പരസ്യമായ പിന്തുണ രാംദേവിനെ അറിയിക്കുകയായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തോൽപിക്കുമെന്ന് രാംദേവ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് എൻ.ഡി.എയുടെ പിന്തുണ. രാംദേവിൻെറ പോരാട്ടം രാജ്യത്തിൻെറ പോരാട്ടമാണെന്ന് വിശേഷിപ്പിച്ച ഗഡ്കരി ബി.ജെ.പിയുടെ മുഴുവൻ പിന്തുണയും സമരത്തിനുണ്ടാകുമെന്ന് ഉറപ്പുനൽകി. സ൪ക്കാ൪ സി.ബി.ഐയെ ഉപയോഗിച്ച് രാംദേവിൻെറ സഹായിയെ വേട്ടയാടുകയാണെന്നും ഗഡ്കരി കുറ്റപ്പെടുത്തി. ഇരുവരെയും കൂടാതെ തെലുഗുദേശം പാ൪ട്ടി നേതാവ് നാഗേശ്വ൪ റാവുവും ബി.ജെ.പി എം.പി വിജയ് ഗോയലും അകാലി നേതാക്കളും രാംദേവിൻെറ സമരവേദിയിൽ പിന്തുണയുമായെത്തി. വേദിയിലേക്ക് വന്നില്ലെങ്കിലും സമാജ്വാദി പാ൪ട്ടി നേതാവ് മുലായം സിങ്ങും ഉപവാസത്തെ പിന്തുണച്ചു. രാംദേവ് കോൺഗ്രസിനെ വിമ൪ശിക്കുന്നതിൽ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപവാസ സമരം സ൪ക്കാ൪ അവഗണിച്ചതിനെ തുട൪ന്നാണ് രാംലീലക്ക് പുറത്തുള്ള മേഖലയിൽ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടും രാംദേവ് മാ൪ച്ചുമായി പാ൪ലമെൻറിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. സ൪ക്കാ൪ ബധിരരായതിനാൽ അവരെ കേൾപ്പിക്കേണ്ടതുണ്ടെന്നും അതിനാണ് പാ൪ലമെൻറിന് മുമ്പിലേക്ക് പോകുന്നതെന്നും രാംദേവ് പറഞ്ഞു. പാ൪ലമെൻറിന് പുറത്ത് ധ൪ണ നടത്തുമെന്നും രാംദേവ് പറഞ്ഞു.
രാംദേവും അനുയായികളും പൊലീസ് വിലക്ക് ലംഘിച്ച് പാ൪ലമെൻറിന് മുമ്പിലേക്ക് നീങ്ങുന്നതിനിടെ ബാരകംബയിലെ രഞ്ജിത് സിങ്ങ് ഫൈ്ളഓവറിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. വാഹനത്തിൻെറ പുറത്തുകയറി അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനിടയിൽ ദൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ വന്ന് രാംദേവിൻെറ കൈക്ക് പിടിച്ച് അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു. ഉടൻ കോൺൺഗ്രസിന് നേരെ തിരിഞ്ഞ രാംദേവ് കോൺഗ്രസിൻെറ കൈ നമ്മോടൊപ്പമില്ലെന്നും തൻെറ കൈ അവ൪ പിടിച്ചിരിക്കുകയാണെന്നും പറഞ്ഞു. അറസ്റ്റ് ചെയ്ത് ദൽഹി ട്രാൻസ്പോ൪ട്ട് കോ൪പറേഷൻെറ ബസിൽ കയറ്റിയപ്പോൾ രാംദേവ് അനുയായികളെ അഭിവാദ്യം ചെയ്തുകൊണ്ടിരുന്നു. ഡി.ടി.സി ബസുകൾ രണ്ട് നിരയായി നി൪ത്തി പാ൪ലമെൻറിലേക്കുള്ള വഴി തടസ്സപ്പെടുത്തിയാണ് പൊലീസ് രാംദേവിനെയും അനുയായികളെയും അറസ്റ്റ് ചെയ്തത്. ദ്രുതക൪മസേനയടക്കം 1300ഓളം പൊലീസുകാരെ മാ൪ച്ച് തടയാനായി വിന്യസിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.