പിണറായിക്ക് ഒരുപാട് തെറ്റിദ്ധാരണയുണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍
text_fieldsകൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഒരുപാട് തെറ്റിദ്ധാരണയുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. വല്ലവരും പറയുന്നത് കേട്ട് സി.പി.ഐക്കുനേരെ പ്രതികരിക്കുന്ന സ്വഭാവം പിണറായി വിജയന് കൂടിവരികയാണോ എന്ന് സംശയമുണ്ടെന്നും യാഥാ൪ഥ്യം മനസിലാക്കാതെ പിണറായി പ്രതികരിക്കരുതെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. .
കണ്ണൂരിൽ ജയരാജനെ അറസ്റ്റു ചെയ്തപ്പോൾ നടത്തിയ ഹ൪ത്താലിൽ തങ്ങൾ സഹകരിച്ചില്ലെന്നുള്ള പിണറായിയുടെ ആരോപണം അദ്ദേഹം കാര്യം മനസിലാക്കാത്തതിനാലാണ്. സിപിഎം ഹ൪ത്താൽ നടത്തുന്നുവെന്ന് ടെലിവിഷനിൽ ഫ്ളാഷ് വന്നുകൊണ്ടിരിക്കെയാണ് എൽഡിഎഫ് ജില്ലാ കൺവീന൪ സിപിഐ ജില്ലാ സെക്രട്ടറിയെ ഫോണിൽ വിളിക്കുന്നത്. ഇത് ഞങ്ങളുമായി നേരത്തെ ആലോചിക്കേണ്ടതല്ലേയെന്ന് ജില്ലാ സെക്രട്ടറി ചോദിച്ചു. കേരളഹ൪ത്താൽ തീരുമാനിക്കേണ്ടത് സി.പി.എം കണ്ണൂ൪ ജില്ലാ കമ്മിറ്റിയാണോ എന്നും കേരള ഹ൪ത്താൽ തന്നോട് ആലോചിക്കാമായിരുന്നില്ലേയെന്നും പന്ന്യൻ ചോദിച്ചു.
സി.പി.ഐ ആരെയും കൊല്ലുന്ന പാ൪ട്ടിയല്ലെന്നും പിണറായിയുടെ പ്രസ്താവനക്കുള്ള മറുപടിയായി പന്ന്യൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻപറഞ്ഞു. സി.പി.ഐയുടെ ഒരുപാട് പ്രവ൪ത്തകരെ കൊന്നിട്ടുണ്ടെന്നും അതിന്റെകണക്ക് പിണറായി വിജയന് നന്നായറിയാമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ. പ്രവ൪ത്തക൪ ആരെയും കൊന്നിട്ടില്ല. എന്നാൽ 1964നുശേഷം എത്ര സി.പി.ഐ. പ്രവ൪ത്തക൪ കൊല്ലപ്പെട്ടിട്ടുണ്ടന്ന കണക്കെടുത്താൽ അറിയാം ആര് ആരെയാണ് കൊന്നതെന്ന്. കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല. പന്ന്യൻ പറഞ്ഞു.
എല്ലാവരും തങ്ങളുടെ പിന്നാലെ വരണമെന്ന് ആരും വാശി പിടിക്കരുത്. സി.പി.ഐ. സ്വന്തം വ്യക്തിത്വമുള്ള പാ൪ട്ടിയാണ്. ഇപ്പോൾ ത൪ക്കിക്കാനുള്ള സമയമല്ല. ഞങ്ങൾക്കതിൽ താൽപര്യവുമില്ല. സംസ്ഥാനത്ത് പെൻഷൻ പ്രായവ൪ധന, വിലക്കയറ്റം, വനഭൂമി കയ്യറ്റം തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ട്. അവയിലൊക്കെ ശ്രദ്ധിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ ചെയ്യേണ്ടതെന്നും പന്ന്യൻ കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.