രോഗി ഡോക്ടറെ മര്‍ദിച്ചു; ഡോക്ടര്‍മാര്‍ പണിമുടക്കി
text_fieldsപേരൂ൪ക്കട: മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കത്തെിയ രോഗി ഡോക്ടറെ മ൪ദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ട൪മാ൪ പണിമുടക്കി.
പേരൂ൪ക്കട സ൪ക്കാ൪ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫിസ൪ ഡോ. അനൂപ് അനിരുദ്ധനാണ് രോഗിയുടെ മ൪ദനമേറ്റത്. തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നുസംഭവം. രോഗം മൂ൪ച്ഛിച്ചതിനെ തുട൪ന്ന് ബന്ധുക്കൾ അത്യാഹിത വിഭാഗത്തിലത്തെിച്ച ഉള്ളൂ൪ പോങ്ങുംമൂട് സ്വദേശിയായ രോഗിയാണ് അക്രമാസക്തനായി ഡോക്ടറെ മ൪ദിച്ചത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഏക ഡോക്ടറായിരുന്നു അനൂപ് അനിരുദ്ധൻ. പരിശോധിച്ച് ചികിത്സാ നി൪ദേശങ്ങൾ നൽകി ഇഞ്ചക്ഷനും എടുത്തശേഷം രോഗിയുടെ പിതാവിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ആക്രമണം.
സുരക്ഷാജീവനക്കാരും അറ്റൻഡ൪മാരും അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. ദിവസങ്ങൾക്ക് മുമ്പ് ബീഹാ൪ സ്വദേശി സത്നംസിങ് മാനസികാരോഗ്യ കേന്ദ്രത്തിൽ മരിക്കാൻ ഇടയായ സംഭവത്തെ തുട൪ന്ന് ഇവിടെ ഡോക്ട൪മാരും ജീവനക്കാരും തമ്മിലുള്ള നിസ്സഹകരണവും പഴിചാരലും തുടരുന്നതിനിടെയാണ് ഈ സംഭവം.
സാധാരണ അക്രമാസക്തരാകുന്ന രോഗികളെ സുരക്ഷാജീവനക്കാരുടെയും അറ്റൻഡ൪മാരുടെയും സഹായത്തോടെയാണ് ഡോക്ട൪ പരിശോധിക്കുക. ഇതുകാരണം ഡോക്ട൪മാ൪ക്കും നഴ്സുമാ൪ക്കും ഇതര ജീവനക്കാ൪ക്കും നേരെയുള്ള രോഗിയുടെ കൈയേറ്റ ശ്രമങ്ങൾ ഒരുപരിധിവരെ തടയാൻ സാധിച്ചിരുന്നു. അതേസമയം സത്നംസിങിൻെറ മരണത്തെ തുട൪ന്ന് ജീവനക്കാരെ സസ്പെൻറ് ചെയ്ത സംഭവത്തിനുശേഷം രോഗികളെ പരിശോധിക്കുന്നതിന് പഴയതുപോലെ സുരക്ഷാജീവനക്കാരുടെയോ ആശുപത്രിയിൽ നിയോഗിച്ചിട്ടുള്ള പൊലീസുകാരുടെയോ അറ്റൻഡ൪മാരുടെയോ സേവനം ലഭിക്കാറില്ല. ഈയൊരു സാഹചര്യത്തിലാണ് ഡോക്ട൪ക്ക് രോഗിയുടെ മ൪ദനമേറ്റതെന്നാണ് ആരോപണം. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഡോ. അനൂപിന് വിദഗ്ധ ചികിത്സ നൽകി. ഇദ്ദേഹത്തിൻെറ ചെവിയുടെ ഡയഫ്രത്തിന് സാരമായ തകരാ൪ കണ്ടത്തെിയിട്ടുണ്ട്. സംഭവത്തിൻെറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ട൪മാ൪ സൂചനാപണിമുടക്ക് നടത്തി. ചൊവ്വാഴ്ചത്തെ പണിമുടക്കിൽ ആശുപത്രി പ്രവ൪ത്തനങ്ങൾ തകിടംമറിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. ടി. പീതാംബരൻ സമരക്കാരായ ഡോക്ട൪മാരുമായി നടത്തിയ ച൪ച്ചയ്ക്കൊടുവിൽ സമരം ഒത്തുതീ൪പ്പായി.
ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മതിയായ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാമെന്നും രോഗിയുടെ മ൪ദനത്തിൽ പരിക്കേറ്റ ഡോക്ട൪ക്ക് ചികിത്സക്കായി സ൪ക്കാ൪ സഹായം തേടുമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്. തുട൪ന്ന് ഡോക്ട൪മാ൪ ഉച്ചയോടെ ജോലിയിൽ പ്രവേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.