നിരവധി കേസുകളില്‍ പ്രതികളായ മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsആറ്റിങ്ങൽ: നിരവധി കേസുകളിൽ പ്രതികളായ മൂന്നുപേ൪ പിടിയിൽ. ചിറയിൻകീഴ് പൊയ്കവിള ദിവ്യാഭവനിൽ ദീപു (26), കുറക്കട കൈലാത്തുകോണം കൂത്തങ്കൽ വീട്ടിൽ വിൻസൻറ് എന്ന വിൽസൺ (26), കൊയ്ത്തൂ൪ക്കോണം കബറടി കുറ്റിക്കാട്ടിൽ വീട്ടിൽ സതീഷ് (26) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ മൂന്നിന് രാത്രി അഴൂ൪ ശാസ്തവട്ടം ഗാന്ധിസ്മാരകത്തിന് സമീപം ലോറി ആക്രമിച്ച് ഡ്രൈവറുടെ കണ്ണ് അടിച്ചുതക൪ക്കുകയും സംഭവം അറിഞ്ഞത്തെിയ ലോറി ഉടമയെ മ൪ദിച്ച് ബൈക്ക് തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. രണ്ടുപേ൪ കൂടി പിടിയിലാകാനുണ്ട്.
തട്ടിയെടുത്ത ബൈക്ക് വിൻസെൻറാണ് കൊണ്ടുപോയത്. മുടപുരത്തിന് സമീപം വീടിന് മുന്നിൽ പാ൪ക്ക് ചെയ്തിരുന്ന ജെ.സി.ബി തക൪ത്ത കേസിൽ വിൽസണും സതീഷും പ്രതിയാണ്. നഗരൂരിൽ വീട് കവ൪ന്ന സംഭവത്തിലെ പ്രതിയാണ് ദീപു. ഹോംതീയേറ്റ൪ ഉൾപ്പെടെ മോഷണമുതലുകൾ വിൽസൻെറ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. മാലമോഷണം, പിടിച്ചുപറി, റബ൪ ഷീറ്റ് മോഷണം തുടങ്ങിയ കേസുകൾ ഇവ൪ക്കെതിരെയുണ്ട്. മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്നാണ് പ്രതികൾ മാല കവരുന്നത്. മംഗലപുരം സ്വദേശി മുഹമ്മദ് യൂസഫ് കൊലക്കേസിലെ പ്രതിയായ സതീഷ് ജാമ്യത്തിലിറങ്ങിമുങ്ങി. വയൽനികത്തൽ, പലിശക്കാ൪, മണൽ മാഫിയ തുടങ്ങിയവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയാണ് ഇവരുടെ പ്രധാന ജോലി. നിരവധി കേസുകളിലെ പ്രതിയായ വിൽസൻെറ ഒളിത്താവളം ഗുജറാത്താണ്.
പൊലീസ് അന്വേഷിച്ചത്തെിയതറിഞ്ഞാൽ ഗുജറാത്തിലേക്ക് കടക്കും. സൂറത്തിൽനിന്നാണ് വിൽസൺ പിടിയിലായത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ബി.കെ. പ്രശാന്തൻ, സി.ഐ എം.ഐ. ഷാജി, എസ്.ഐ. വിജയരാഘവൻ, സിവിൽ പൊലീസ് ഓഫിസ൪മാരായ ദിലീപ്, സുദ൪ശൻ, സാബു, ഗോപകുമാ൪ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.