സ്പീക്കറുടെ പിതാവിനെക്കുറിച്ച് ലോക്സഭാ ടി.വിയില്‍ ആറു ഡോക്യുമെന്‍ററികള്‍
text_fieldsന്യൂദൽഹി: മുൻ ഉപപ്രധാനമന്ത്രി ജഗജീവൻറാമിനെക്കുറിച്ച് ലോക്സഭാ ടി.വി മൂന്നു വ൪ഷത്തിനിടയിൽ നി൪മിച്ചത് ആറു ഡോക്യുമെൻററികൾ. ലോക്സഭാ സ്പീക്ക൪ മീരാകുമാറിൻെറ പിതാവാണ് അന്തരിച്ച ജഗജീവൻ റാം.
മീരകുമാ൪ സ്പീക്കറായത് മൂന്നുവ൪ഷം മുമ്പാണ്. പുതിയ ലോക്സഭ വന്നശേഷം ലോക്സഭാ ടി.വി പ്രമുഖരെക്കുറിച്ച് 23 ഡോക്യുമെൻററികളാണ് നി൪മിച്ചത്. എന്നാൽ, ജഗജീവൻറാമിൻേറതൊഴികെ, ഒരു പ്രമുഖനെക്കുറിച്ചും രണ്ടിൽ കൂടുതൽ ഡോക്യുമെൻററികൾ തയാറാക്കിയിട്ടില്ല. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ലോക്സഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം വിശദീകരിച്ചത്.
ഭരണഘടനാ ശിൽപി ബി.ആ൪ അംബദ്ക൪, മുൻരാഷ്ട്രപതി എൻ. സഞ്ജീവറെഡ്ഡി, ആദ്യ സ്പീക്ക൪ ജി.വി മാവ്ലങ്ക൪ എന്നിവരെക്കുറിച്ച് ഒന്നു വീതം ഡോക്യുമെൻററികളാണ് നി൪മിച്ചത്. അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ, സാഹിത്യകാരനായ റസ്കിൻ ബോണ്ട്, വിഖ്യാത ശാസ്ത്രജ്ഞരായ വിക്രം സാരാഭായ്, സുബ്രഹ്മണ്യം ചന്ദ്രശേഖ൪, മുൻ സ്പീക്ക൪മാരായ ബലിറാം ഭഗത്, ജി.എം.സി ബാലയോഗി എന്നിവരെക്കുറിച്ച് ഓരോ ഡോക്യുമെൻററികൾ നി൪മിച്ചു.
പാ൪ലമെൻറ് നടപടികൾ അപ്പപ്പോൾ ജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സോമനാഥ് ചാറ്റ൪ജി സ്പീക്കറായിരുന്ന സമയത്താണ് കോടികൾ ചെലവിട്ട് ലോക്സഭാ ടി.വി തുടങ്ങിയത്.
സ്വാതന്ത്ര്യ സമരസേനാനിയും ബിഹാറുകാരനുമായ ബാബു ജഗജീവൻറാം 1977-79 കാലത്താണ് ഉപപ്രധാനമന്ത്രിയായിരുന്നത്. പ്രതിരോധ വകുപ്പും മറ്റും കൈകാര്യം ചെയ്തിട്ടുണ്ട്.
ജഗജീവൻറാം താമസിച്ചിരുന്ന ബംഗ്ളാവ് സ്മാരകമാക്കിയോ എന്നും വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ വിവരാവകാശ പ്രവ൪ത്തകനായ സുഭാഷ് അഗ൪വാൾ ചോദിച്ചിരുന്നു. ‘ബാബു ജഗജീവൻറാം സ്മാരക സംഘടന’യുടെ പേരിലുള്ള ഒരു ക്ഷണക്കത്തിൻെറ പക൪പ്പാണ് ഇതിനുള്ള മറുപടിയിൽ നൽകിയത്. അതിൻെറ വിലാസം ജഗജീവൻറാം താമസിച്ച ബംഗ്ളാവിൻേറതാണ്. മറ്റു വിശദാംശങ്ങൾ നൽകേണ്ടത് നഗര വികസന മന്ത്രാലയമാണെന്നും മറുപടിയിൽ വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.