ടി.ഒ. സൂരജ്, സഞ്ജീവ് പട്ജോഷി എന്നിവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം തടഞ്ഞു
text_fieldsകൊച്ചി: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ കോഴിക്കോട് ജില്ലാ കലക്ട൪ ടി.ഒ. സൂരജ്, പൊലീസ് കമീഷണ൪ സഞ്ജീവ് പട്ജോഷി എന്നിവ൪ക്കെതിരായ അച്ചടക്ക നടപടിയുടെ ഭാഗമായി നടക്കുന്ന വിജിലൻസ് അന്വേഷണം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂനൽ തടഞ്ഞു. കലാപം അന്വേഷിച്ച തോമസ് പി. ജോസഫ് കമീഷൻെറ പരാമ൪ശത്തെ തുട൪ന്ന് കോഴിക്കോട് വിജിലൻസ് കോടതിയുടെ ഉത്തരവാണ് ഇരുവ൪ക്കുമെതിരെ അന്വേഷണം നടത്താൻ കാരണം. 2003ൽ നടന്ന സംഭവത്തിൽ 2006ലാണ് അന്വേഷണ ഉത്തരവിടുന്നത്. വ൪ഷങ്ങൾക്ക് ശേഷം നടക്കുന്ന അന്വേഷണത്തിൽ കാലതാമസം നേരിട്ടിട്ടുണ്ടെന്നും അതിനാൽ അന്വേഷണത്തിന് സാധുതയില്ലെന്നും ചൂണ്ടിക്കാട്ടി അഡ്വ.പി. കെ. മനോജ്കുമാ൪ മുഖേന സി.എ.ടിയെ സമീപിക്കുകയായിരുന്നു. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥ൪ക്കെതിരെ അന്വേഷണത്തിന് വിജിലൻസിന് അധികാരമില്ലെന്നും റിപ്പോ൪ട്ടിൽ മറ്റ് ഉദ്യോഗസ്ഥരെയും പരാമ൪ശിച്ചിട്ടുണ്ടെങ്കിലും തങ്ങൾക്കെതിരെ മാത്രമാണ് അന്വേഷണമെന്നും ഹരജിക്കാ൪ ചൂണ്ടിക്കാട്ടി. ഹരജിയിൽ വാദം കേട്ട ട്രൈബ്യൂണൽ അംഗങ്ങളായ പി.ആ൪. രാമനും ജോ൪ജ് ജോസഫും അന്വേഷണം സ്റ്റേ ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.