പകുതിയോളം കടകളിലും സ്പെഷല്‍ പഞ്ചസാര എത്തിയില്ല
text_fieldsമഞ്ചേരി: റേഷൻ കടകൾ വഴി ഒരുകിലോ പഞ്ചസാര ഉത്സവ സ്പെഷലായി വിതരണം ചെയ്യുമെന്ന അറിയിപ്പ് വന്ന് ഒരാഴ്ചയായിട്ടും പകുതി റേഷൻ കടകളിലും പഞ്ചസാരയെത്തിയില്ല. സിവിൽ സപൈ്ളസ് കോ൪പറേഷനാണ് വിതരണ ചുമതല. മൊത്ത വിതരണ കേന്ദ്രങ്ങൾ വഴി വിതരണം പുരോഗമിക്കുകയാണെന്നും പകുതിയിലേറെ പൂ൪ത്തിയായെന്നും റേഷൻ കൺട്രോള൪ അറിയിച്ചു.
നേരത്തെ ആഗസ്റ്റ് 13 മുതൽ റേഷൻ കടകളിൽ പഞ്ചസാര നൽകാൻ കഴിയുമെന്നാണ് അറിയിച്ചിരുന്നത്. ഇതുപ്രകാരം എത്തിയവ൪ കിട്ടാതെ മടങ്ങി. എല്ലാ കാ൪ഡുടമകൾക്കും 13.50 രൂപക്ക് ഒരുകിലോ പഞ്ചസാരയാണ് നൽകുന്നത്.
മലപ്പുറത്ത് 80 ലോഡ് പഞ്ചസാരയാണ് ആറ് താലൂക്കുകളിലായി വേണ്ടത്. ഇനി 24 ലോഡ് കൂടിയേ എത്താനുള്ളൂ എന്ന് ജില്ലാ സപൈ്ള ഓഫിസ൪ അറിയിച്ചു. ഏറനാട് താലൂക്കിൽ 270 റേഷൻ കടകളിലേക്ക് 17.5 ലോഡ് പഞ്ചസാര വേണം. ഇതിൽ എട്ടര ലോഡ് വന്നു.
മഴ കാരണം പഞ്ചസാര ലോറി മാ൪ഗം എത്തിക്കാനുള്ള ബുദ്ധിമുട്ടാണ് വൈകാൻ കാരണം. ആഗസ്റ്റ് 25വരെയാണ് സ്പെഷൽ പഞ്ചസാര വിതരണത്തിന് നിശ്ചയിച്ചിരുന്നത്. എന്നാൽ, സമയ പരിധി നിശ്ചയിക്കാതെ ഉത്സവ സീസൺ മുഴുവൻ വിതരണം ചെയ്യാനാണ് നി൪ദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.