ഓണത്തിന് കേരളത്തിലേക്ക് ഏഴ് സ്പെഷല്‍ ട്രെയിനുകള്‍
text_fieldsകോഴിക്കോട്: ഓണാവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ ചെന്നൈയിൽനിന്ന് മംഗലാപുരം, എറണാകുളം, ഷൊ൪ണൂ൪, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലേക്കും നാഗ൪കോവിൽനിന്ന് മംഗലാപുരത്തേക്കുമായി ഏഴ് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. അഡ്വാൻസ് ബുക്കിങ് ആഗസ്റ്റ് 19ന് ആരംഭിക്കും.
ട്രെയിനുകളുടെ വിശദാംശം: 1. ചെന്നൈ സെൻട്രൽ-മംഗലാപുരം (06001) സൂപ്പ൪ ഫാസ്റ്റ്. കോയമ്പത്തൂ൪ വഴിയുള്ള ഈ ട്രെയിൻ ആഗസ്റ്റ് 25ന് രാത്രി 8.45ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് 26ന് ഉച്ചക്ക് 1.05ന് മംഗലാപുരത്ത് എത്തും. അന്ന് രാത്രി 7.20ന് മടങ്ങുന്ന 06002 നമ്പ൪ ട്രെയിൻ 27ന് ഉച്ചക്ക് 12.45ന് ചെന്നൈയിൽ തിരിച്ചെത്തും. ഒരു എ.സി. ടു ടയ൪, മൂന്ന് എ.സി ത്രീ ടയ൪, 11 സ്ളീപ്പ൪, മൂന്ന് ജനറൽ, രണ്ട് ലഗേജ് കം ബ്രേക് വാൻ എന്നിവയുള്ള ട്രെയിനിന് ആ൪ക്കോണം, കാട്പാടി, ഗുഡിയാട്ടം, അമ്പൂ൪, വാണിയമ്പാടി, ജോലാ൪പേട്ട, സേലം, ഈറോഡ്, തിരുപ്പൂ൪, കോയമ്പത്തൂ൪, പാലക്കാട്, ഷൊ൪ണൂ൪, കുറ്റിപ്പുറം, തിരൂ൪, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂ൪, പയ്യന്നൂ൪, കാഞ്ഞങ്ങാട്, കാസ൪കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 06002 നമ്പ൪ ട്രെയിൻ പെരമ്പൂരിലും നി൪ത്തും.
2. ചെന്നൈയിൽനിന്ന് 24ന് രാത്രി 10.30ന് യാത്ര ആരംഭിക്കുന്ന 06055 സൂപ്പ൪ ഫാസ്റ്റ് 25ന് രാവിലെ 11ന് എറണാകുളത്തെത്തും. 25ന് വൈകീട്ട് 3.05ന് മടങ്ങുന്ന 06056 ട്രെയിൻ 26ന് പുല൪ച്ചെ 3.30ന് ചെന്നൈയിൽ തിരിച്ചെത്തും. രണ്ട് എ.സി ത്രീ ടയ൪, 6 സ്ളീപ്പ൪, 6 ജനറൽ ബോഗി, രണ്ട് ലഗേജ് ബോഗി എന്നിവയുള്ള ട്രെയിൻ ആ൪ക്കോണം, കാട്പാടി, ഗുഡിയാട്ടം, വാണിയമ്പാടി, ജോലാ൪പേട്ട, സേലം, ഈറോഡ്, തിരുപ്പൂ൪, കോയമ്പത്തൂ൪, പാലക്കാട്, ഒറ്റപ്പാലം, തൃശൂ൪, ആലുവ എന്നിവിടങ്ങളിൽ നി൪ത്തും.
3. ആഗസ്റ്റ് 26, 30 തീയതികളിൽ രാത്രി 10.30ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന 06063 ട്രെയിൻ പിറ്റേന്ന് രാവിലെ 8.50ന് ഷൊ൪ണൂരിലെത്തി 27, 31 തീയതികളിൽ വൈകീട്ട് 5.05ന് ചെന്നൈക്ക് മടങ്ങും. രണ്ട് എ.സി ത്രീ ടയ൪, 6 സ്ളീപ്പ൪, 6 ജനറൽ, 2 ലഗേജ് ബോഗി എന്നിവയുള്ള ട്രെയിനിന് ആ൪ക്കോണം, കാട്പാടി, ഗുഡിയാട്ടം, വാണിയമ്പാടി,ജോലാ൪പേട്ട, സേലം, ഈറോഡ്, തിരുപ്പൂ൪, കോയമ്പത്തൂ൪, പാലക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
4. സെപ്റ്റംബ൪ ഒന്നിന് വൈകീട്ട് 6.15ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന 06057 ട്രെയിൻ രണ്ടിന് രാവിലെ 6.15ന് എറണാകുളത്തെത്തി വൈകീട്ട് 3.30ന് 06058 നമ്പറിൽ മടങ്ങി പിറ്റേന്ന് പുല൪ച്ചെ 3.30ന് ചെന്നൈയിൽ തിരിച്ചെത്തും. രണ്ട് എ.സി ത്രീ ടയ൪, 6 സ്ളീപ്പ൪, 6 ജനറൽ, രണ്ട് ലഗേജ് ബോഗികളുള്ള ട്രെയിനിന് ആ൪ക്കോണം, കാട്പാടി, ഗുഡിയാട്ടം, വാണിയമ്പാടി, ജോലാ൪പേട്ട, സേലം, ഈറോഡ്, തിരുപ്പൂ൪, കോയമ്പത്തൂ൪, പാലക്കാട്, ഒറ്റപ്പാലം, തൃശൂ൪, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
5. ആഗസ്റ്റ് 26, സെപ്റ്റംബ൪ 2 തീയതികളിൽ രാത്രി 11.30ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന 06005 ട്രെയിൻ പിറ്റേന്ന് വൈകീട്ട് നാലിന് കൊല്ലത്ത് എത്തും. ആഗസ്റ്റ് 27, സെപ്റ്റംബ൪ 3 തീയതികളിൽ രാത്രി 7.30ന് മടങ്ങുന്ന 06006 ട്രെയിൻ പിറ്റേന്ന് രാവിലെ 11.30ന് ചെന്നൈയിൽ തിരിച്ചെത്തും. ഒരു എ.സി. ടു ടയ൪, രണ്ട് എ.സി ത്രീ ടയ൪, 10 സ്ളീപ്പ൪, 6 ജനറൽ, 2 ലഗേജ് ബോഗികളുള്ള ട്രെയിനിന് കേരളത്തിൽ പാലക്കാട്, തൃശൂ൪, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂ൪ എന്നിവിടങ്ങളിലാണ് സ്റ്റോപ്.
6. ആഗസ്റ്റ് 29ന് രാത്രി 8.45ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന 06081 ട്രെയിൻ 30ന് ഉച്ചക്ക് 12.40ന് കൊച്ചുവേളിയിലെത്തി അന്ന് വൈകീട്ട് 5ന് 06082 നമ്പറിൽ മടങ്ങി പിറ്റേന്ന് രാവിലെ 9.40ന് ചെന്നൈയിൽ തിരിച്ചെത്തും. കേരളത്തിൽ പാലക്കാട്, തൃശൂ൪, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂ൪, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
7. ആഗസ്റ്റ് 29ന് രാത്രി 9.05ന് നാഗ൪കോവിലിൽനിന്ന് പുറപ്പെടുന്ന 06304 ട്രെയിൻ 30ന് ഉച്ചക്ക്12.30ന് മംഗലാപുരത്തെത്തും. 30ന് ഉച്ചക്ക് 1.45ന് 06303 നമ്പറിൽ മടങ്ങുന്ന ട്രെയിൻ പിറ്റേന്ന് പുല൪ച്ചെ 4.45ന് നാഗ൪കോവിലിൽ തിരിച്ചെത്തും. ഒരു എ.സി ടു ടയ൪, രണ്ട് എ.സി 3 ടയ൪, 7 സ്ളീപ്പ൪, 6 ജനറൽ, രണ്ട് ലഗേജ് ബോഗി എന്നിവയുള്ള ട്രെയിനിന് എരണിയേൽ, കുഴിത്തുറൈ, നെയ്യാറ്റിൻകര, തിരുവനന്തപുരം, കൊല്ലം, കായംകുളം, ചെങ്ങന്നൂ൪, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂ൪, ഷൊ൪ണൂ൪, കുറ്റിപ്പുറം, തിരൂ൪, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂ൪, പയ്യന്നൂ൪, കാഞ്ഞങ്ങാട്, കാസ൪കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.