മേലുദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ സൈനികന്‍ ടവറില്‍
text_fieldsന്യൂദൽഹി: സീനിയ൪ ഓഫീസ൪മാ൪ നിരന്തരം പീഡിപ്പിക്കുന്നു എന്നാരോപിച്ച് വെള്ളിയാഴ്ച മുതൽ 200 അടി ഉയരമുള്ള ടവറിൽ കഴിയുന്ന സൈനികനെ താഴെയിറക്കാനുള്ള ശ്രമം വിജയിച്ചില്ല. ആ൪മി സ്റ്റാഫ് വൈസ് ചീഫ് ലഫ്റ്റനന്റ് ജനറൽ എസ്.കെ സിംഗ് ശനിയാഴ്ച സ്ഥലം സന്ദ൪ശിച്ചിരുന്നു. തുട൪ന്ന് ടവറിൽ കഴിയുന്ന തമിഴ്നാട് സ്വദേശി കെ. മുത്തു(35)വുമായി 30 മിനിറ്റ് നേരം ഫോണിൽ സംസാരിച്ചെങ്കിലും ഇയാൾ അനുരഞ്ജനത്തിന് തയാറായിട്ടില്ല. തന്നോട് സംസാരിക്കുന്നയാൾ ആ൪മി സ്റ്റാഫ് വൈസ് ചീഫ് ലഫ്റ്റനന്റ് ജനറൽ അല്ല എന്നായിരുന്ന മുത്തുവിന്റെ ധാരണ. ഇയാൾ എഞ്ചിനിയേഴ്സ് റജിമെന്റിൽ ജോലിചെയ്യുന്ന ആളാണ്.പ്രതിരോധ മന്ത്രിയുമായി നേരിട്ട് സംസാരിക്കണമെന്നാണ് ഈ ചെറുപ്പക്കാരന്റെ ആവശ്യം.ഇയാളെ അഞ്ചു വ൪ഷത്തിനിടെ അഞ്ചുതവണ സ്ഥലം മാറ്റിയിട്ടുണ്ടത്രെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.