സര്‍ക്കാര്‍ നയങ്ങള്‍ ഭൂമാഫിയക്ക് വേണ്ടിയെന്ന് പിണറായി
text_fieldsതിരുവനന്തപുരം: ഭൂമാഫിയയെ സംരക്ഷിക്കുന്ന നയങ്ങളാണ് യു.ഡി.എഫ് സ൪ക്കാ൪ പിന്തുടരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിന് കൂട്ടു നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചുു. എ.കെ.ജി സെന്ററിൽ നടത്തിയ വാ൪ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.
തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം ടൂറിസത്തിന് മാറ്റിവെക്കാനുള്ള നയം ഭൂമാഫിയയെ സംരക്ഷിക്കാനുള്ളതാണ്. സംസ്ഥാനത്തെ 90,000 എക്ക൪ ഭൂമി ടൂറിസത്തിന്റെ പേരിൽ ഭൂമാഫിയയുടെ കൈകളിലാണ്. നെൽവയലുകളും നീ൪ത്തടങ്ങളും നികത്തിയത് നിയമവിധേയമാക്കാനുള്ള തീരുമാനവും ഭൂമാഫിയക്ക് വേണ്ടിയാണ്. തിയതിയിൽ കൃത്രിമം കാട്ടി ഏത് നികത്തലും നിയമവിധേയമാക്കകാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പുറമെയാണ് നെല്ലിയാമ്പതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദം. നെല്ലിയാമ്പതി പ്രശ്നത്തിൽ യു.ഡി.എഫിലുണ്ടായ കലാപം ഒതുക്കുന്നതിനാണ് ഉപസമിതിയെ നിയോഗിച്ചിരിക്കുന്നത്. അനധികൃതമായി ഭൂമി കൈവശം വച്ചവ൪ക്കെതിരെ നടപടിയെടുക്കാനും ഭൂമി തിരിച്ചു പിടിക്കാനും വകുപ്പു തല അന്വേഷണം മാത്രമെ ആവശ്യമുള്ളൂവന്നും ഭൂമി സ൪ക്കാ൪ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയിൽ സ൪ക്കാ൪ തോൽക്കുന്ന അവസ്ഥ കഴിഞ്ഞ ഒരു വ൪ഷമായി കൂടി വരികയാണ്. സ൪ക്കാ൪ വാദം അവതരിപ്പിക്കേണ്ടവ൪ വേണ്ട രീതിയിൽ അവതരിപ്പിക്കാത്തതാണ് ഇതിന് കാരണം. കേസുകൾ വാദിക്കുന്നതിന് മികച്ച അഭിഭാഷകരെ വേണമെന്ന വനം മന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി അവഗണിക്കുകയായിരുന്നുവെന്നും നിക്ഷിപ്ത താൽപര്യക്കാ൪ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ഇപ്രകാരം ചെയ്യുന്നതെന്ന് സംശയിക്കുന്നതായും പിണറായി പഞ്ഞു. ഇതിന് വേണ്ടി സ൪ക്കാ൪ ചീഫ് വിപ്പിനെ രംഗത്തിറക്കിയിരിക്കുകയാണ്. എസ്റ്റേറ്റിന്റെ ഉടമകളിലൊരാൾ ചീഫ് വിപ്പിന്റെ അയൽവാസിയും ബന്ധുവുണെന്നും പിണറായി ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.