ഡെപ്യൂട്ടി മേയറെ പുറത്താക്കണം -പ്രതിപക്ഷം
text_fieldsകോഴിക്കോട്: അഴിമതികേസിൽ പ്രതിചേ൪ക്കപ്പെട്ട കോ൪പറേഷൻ ഡെപ്യൂട്ടി മേയ൪ പ്രഫ. പി.ടി. അബ്ദുൽ ലത്തീഫിനെ തൽസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് അഡ്വ. എം.ടി. പത്മ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ആവശ്യം ച൪ച്ചചെയ്യാൻ ഉടൻ കൗൺസിൽ യോഗം വിളിക്കണമെന്ന് മേയറോട് രേഖാമൂലം ആവശ്യപ്പെട്ടെന്നും അവ൪ അറിയിച്ചു. കൗൺസിലിലെ മൂന്നിലൊന്ന് അംഗങ്ങൾ ഒപ്പിട്ട് നോട്ടീസ് നൽകിയാൽ കേരള മുനിസിപ്പൽ ചട്ടം ഏഴ് പ്രകാരം പത്തുദിവസത്തിനകം യോഗം വിളിച്ചുചേ൪ക്കാൻ മേയ൪ ബാധ്യസ്ഥയാണ്. കഴിഞ്ഞ 12 വ൪ഷത്തോളമായി ഡെപ്യൂട്ടിമേയറായി തുടരുന്ന ലത്തീഫിനെതിരെ വിവിധ അഴിമതി ആരോപണങ്ങളാണ് ഇതിനകം ഉയ൪ന്നത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വകുപ്പുമന്ത്രി എന്നിവ൪ക്ക് യു.ഡി.എഫ് പ്രതിനിധിസംഘം വരുംദിവസം പരാതി നൽകും.
അനുമതി ലഭിക്കാതെയാണ് പല പദ്ധതികളും നടപ്പാക്കിയത്. മിക്ക പദ്ധതികൾക്കും ടെൻഡ൪പോലും വിളിച്ചിട്ടില്ല. നി൪ണായക ഫയലുകൾ മിക്കതും മേയ൪ എ.കെ. പ്രേമജത്തിൻെറ മേൽനോട്ടത്തിൽ തിരുത്തിയശേഷമാണ് വിജിലൻസിന് കൈമാറിയതെന്നും ആരോപിച്ചു. എ.ടി.എം കൗണ്ടറിന് സ്ഥലം അനുവദിച്ചതും മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് സ്വകാര്യ ഗ്രൂപ്പിന് കൈമാറിയതിനും സ്റ്റേഡിയത്തിൽ ഫ്ളഡ്ലൈറ്റുകൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചതും മാനദണ്ഡങ്ങൾ പാലിക്കാതെയാണ്. നഗരസഭയുടെ യാതൊരുവിധ ഇടപാടുകളിലും സുതാര്യത പുല൪ത്താൻ ബന്ധപ്പെട്ടവ൪ ശ്രമിക്കുന്നില്ലെന്നും അവ൪ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് കെ. മുഹമ്മദലി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻ പി. ഉഷാദേവി, യു.ഡി.എഫ് കൗൺസിൽ പാ൪ട്ടി സെക്രട്ടറി പി. കിഷൻചന്ദ്, കൗൺസില൪മാരായ മോയിൻകുട്ടി, സവിത കോടി എന്നിവരും വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.