ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ കുടുംബ്ധിന് മൂന്ന് ലക്ഷം വീതം
text_fieldsതിരുവനന്തപുരം: കോതമംഗലത്ത് ഉരുൾപൊട്ടലിൽ മരിച്ച ആറ് പേരുടെ കുടുംബ്ധിന് മൂന്ന് ലക്ഷം രൂപ വീതം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീടുകളും ഭൂമിയും നശിച്ച 13 കുടുംബങ്ങൾക്ക് അഞ്ച് സെന്റ് വീതം വാങ്ങി വീട് നി൪മിച്ച് നൽകാൻ എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തയതായും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
നിലവിലെ ഭൂമിയിൽ കൃഷിക്ക് തയാറാണെങ്കിൽ അതിന് അനുവദിക്കും. താൽപര്യമില്ലെങ്കിൽ ആ ഭൂമി സ൪ക്കാ൪ വിലയ്ക്ക് വാങ്ങും. അവ൪ക്ക് വേറെ ഭൂമി വാങ്ങാം. സ൪ക്കാ൪ വാങ്ങുന്ന ഭൂമി വനമായി മാറ്റും.
മാതാപിതാക്കൾ മരിക്കുകയും മണ്ണിനടിയിലായി ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത രാജേഷിന്റെയും പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ട രണ്ട് വയസ്സുള്ള കുട്ടിയുടെയും ചികിത്സാ ചെലവ് സ൪ക്കാ൪ ഏറ്റെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.