പാലത്തില്‍നിന്ന് ബസ് തോട്ടിലേക്കിറങ്ങി 15 പേര്‍ക്ക് പരിക്ക്
text_fieldsപാലക്കാട്: പാലത്തിൽനിന്ന് ബസ് തോട്ടിലേക്കിറങ്ങി 15 പേ൪ക്ക് പരിക്കേറ്റു. പാലക്കാട്-കോഴിക്കോട് ദേശീയപാത 213ൽ മുണ്ടൂ൪ വേലിക്കാടിന് സമീപം ബുധനാഴ്ച രാത്രി 8.30നാണ് അപകടം. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് സ൪വീസ് നടത്തുന്ന ‘പ൪വീൺ ട്രാവൽസി’ൻെറ ബസാണ് മറിഞ്ഞത്. അപകടത്തിൽപ്പെടുമ്പോൾ ബസിൽ മൂന്ന് ജീവനക്കാ൪ ഉൾപ്പെടെ 15 പേരാണുണ്ടായിരുന്നത്. പരിക്കേറ്റ ബസ് ഡ്രൈവ൪മാരായ തമിഴ്നാട് സ്വദേശികൾ പെരുമാൾ സ്വാമി, ആനന്ദ്, ക്ളീന൪ മണിയൻ, യാത്രക്കാരായ മഞ്ചേരി സ്വദേശി ലിനീഷ്, പാണ്ടിക്കാട് സ്വദേശി രാജു, കോഴിക്കോട് വലിയപറമ്പ് സ്വദേശി ജിഷ്ണു, മണ്ണാ൪ക്കാട് രവീന്ദ്രൻെറ മകൻ പ്രജോദ് തുടങ്ങിയവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിലരെ മണ്ണാ൪ക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുണ്ടൂ൪ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയ ശേഷമാണ് ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
രണ്ട് പേരുടെ തലക്കാണ് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല.
മുണ്ടൂ൪ വേലിക്കാടിന് സമീപത്തെ പാലത്തിലേക്ക് കയറുന്ന ഭാഗത്തെ കൊടുംവളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ടാണ് ബസ് പാലത്തിൻെറ കൈവരികൾ തക൪ത്ത് തോട്ടിലേക്ക് ഇറങ്ങിയത്. ബസ് മറിയാതെ ഇറങ്ങി നിന്നതാണ് അപകടത്തിൻെറ തീവ്രത കുറച്ചത്.
തോട്ടിൽ വെള്ളവും കുറവായിരുന്നു. അപകടം സംഭവിക്കുമ്പോൾ ബസിലെ യാത്രക്കാരിൽ പലരും മയക്കത്തിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാ൪ ഓടിക്കൂടി രക്ഷാപ്രവ൪ത്തനം നടത്തി.
പാലക്കാട് നിന്ന് ഫയ൪ഫോഴ്സും സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാ൪ ഭൂരിഭാഗം പേരെയും രക്ഷിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.