കേന്ദ്രസഹായത്തോടെ ഫയര്‍ഫോഴ്സ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും -മന്ത്രി
text_fieldsതിരുവനന്തപുരം: വിവാദങ്ങളിൽ വീഴാതെ ഫയ൪ഫോഴ്സിന് അത്യാധുനിക സംവിധാനങ്ങൾ ലഭ്യമാക്കി പ്രവ൪ത്തനം മെച്ചപ്പെടുത്തുമെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. ഫയ൪ഫോഴ്സിൽ പുതുതായി പുറത്തിറക്കിയ മോട്ടോ൪ ബൈക്ക് വിത്ത് വാട്ട൪ മിസ്റ്റിൻെറ ഫ്ളാഗ്ഓഫും അഗ്നിശമന സേനാംഗങ്ങൾക്ക് കൂടി നടപ്പാക്കുന്ന കാൻറീൻ കാ൪ഡിൻെറ വിതരണോദ്ഘാടനവും നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
560 കിലോമീറ്റ൪ കടലോര പ്രദേശമുള്ള അതി൪ത്തി പ്രദേശത്തിന് കിട്ടേണ്ട പ്രാധാന്യം കേരളത്തിലെ അഗ്നിശമന സേനക്ക് കിട്ടണം. അതിനാലാണ് കേന്ദ്ര ദുരന്തനിവാരണ വകുപ്പുമായി ചേ൪ന്ന് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
പൊലീസ് സേനാംഗങ്ങൾക്ക് കാൻറീൻ സൗകര്യം അനുവദിച്ചപ്പോൾ ഈ സൗകര്യത്തിന് അ൪ഹരാണ് അഗ്നിശമനവിഭാഗമെന്ന് തിരിച്ചറിഞ്ഞാണ് അവ൪ക്കും കാൻറീൻ കാ൪ഡ് ഏ൪പ്പെടുത്തിയത്. അഗ്നിശമന സേനക്ക് ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്ന കാര്യം സ൪ക്കാറിൻെറ സജീവ പരിഗണനയിലാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്. ശിവകുമാ൪ പറഞ്ഞു. ഫയ൪ഫോഴ്സ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യൻ, കൗൺസില൪ ആ൪. ഹരികുമാ൪, കേരള ഫയ൪ഫോഴ്സ് ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ആ൪. പ്രസാദ്, കേരള ഫയ൪സ൪വീസ് അസോസിയേഷൻ സെക്രട്ടറി എ. ഷാജഹാൻ, കേരള ഫയ൪ സ൪വീസ് ഡ്രൈവേഴ്സ് ആൻഡ് മെക്കാനിക് അസോസിയേഷൻ ജന.സെക്രട്ടറി എസ്.എസ്. ഷാജിറാം ഫയ൪ഫോഴ്സ് ഡയറക്ട൪ കെ. ശിവാനന്ദൻ എന്നിവ൪ സംസാരിച്ചു. ദ്രാവകവുമായി കൂട്ടിക്കല൪ത്തിയ മ൪ദിതവായുവിൻെറ ഗതികോ൪ജം ഉപയോഗപ്പെടുത്തിയാണ് വാട്ട൪ മിസ്റ്റ് ഫയ൪ ഫൈറ്റിങ് ടെക്നോളജി രൂപപ്പെടുത്തിയത്. 20 മോട്ടോ൪ബൈക്കുകളാണ് ഫയ൪ഫോഴ്സിനായി പുറത്തിറക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.