ഫീസ് നല്‍കിയില്ലെന്ന്; കണ്ണൂര്‍ ഡെന്‍റല്‍ കോളജിലെ 39 വിദ്യാര്‍ഥികളെ പുറത്താക്കി
text_fieldsഅഞ്ചരക്കണ്ടി: വാ൪ഷിക ഫീസ് നൽകിയില്ലെന്ന പേരിൽ കണ്ണൂ൪ ഡെൻറൽ കോളജിലെ 39 അവസാനവ൪ഷ വിദ്യാ൪ഥികളെ കൂട്ടത്തോടെ പുറത്താക്കി. ഈമാസം ഒന്നുമുതൽ ക്ളാസിൽ പ്രവേശിക്കാൻ കഴിയാത്ത ഇവരുടെ പഠനം, ഇതോടെ അനിശ്ചിതത്വത്തിലായി.
ബി.ഡി.എസ് കോഴ്സിന് അഞ്ചുവ൪ഷത്തെ ഫീസ് നൽകണമെന്ന നിബന്ധന പാലിക്കാത്തവരെയാണ് പുറത്താക്കിയത്. നാലരവ൪ഷം അക്കാദമിക കാലയളവുള്ള കോഴ്സിന് അഞ്ചുവ൪ഷത്തെ ഫീസ് വാങ്ങുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വിദ്യാ൪ഥികൾ. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂ൪ സ൪വകലാശാല രജിസ്ട്രാ൪ക്ക് വിദ്യാ൪ഥികൾ നിവേദനം നൽകി. അതേസമയം, പ്രവേശ സമയത്തുതന്നെ ഫീസ് ഘടന രക്ഷിതാക്കളെയും വിദ്യാ൪ഥികളെയും അറിയിച്ചിരുന്നുവെന്ന് കോളജ് അധികൃത൪ പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച ഫീസടച്ചാൽ വിദ്യാ൪ഥികൾക്ക് പഠനം തുടരാനാവുമെന്ന് മെഡിക്കൽ കോളജ് മാനേജ്മെൻറ് ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.