സി.പി.എം ഉപരോധം: 1500 പേര്‍ക്കെതിരെ കേസ്
text_fieldsപത്തനംതിട്ട: വിലക്കയറ്റത്തിനെതിരെ ഭക്ഷ്യസുരക്ഷക്കായി സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് ഉപരോധത്തിനെതിരെ കേസെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ.അനന്തഗോപൻ ഉൾപ്പെടെ 1500പേ൪ക്കെതിരെയാണ് കേസ്. ആ൪. ഉണ്ണികൃഷ്ണപിള്ള, രാജു എബ്രഹാം എം.എൽ.എ, ഓമല്ലൂ൪ ശങ്കരൻ, ജി. കൃഷ്ണകുമാ൪, എസ്. സുഭഗ, പ്രഫ.ടി.കെ.ജി. നായ൪, ആ൪. ഉണ്ണികൃഷ്ണപിള്ള, സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് പി.ജെ. അജയകുമാ൪, സെക്രട്ടറി കെ.സി. രാജഗോപാലൻ, എ.പത്മകുമാ൪, കെ.പി. ഉദയഭാനു, ആ൪. സനൽകുമാ൪, എൻ. സജികുമാ൪, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് പി.ആ൪. പ്രദീപ് എന്നിവ൪ ഉൾപ്പെടെ 1500 പേ൪ക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പൊതുവഴി തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.