ഏണിമലയിലെ പാറമട നാട്ടുകാര്‍ പിടിച്ചെടുത്ത് കൊടിനാട്ടി
text_fieldsഈരാറ്റുപേട്ട: പൂഞ്ഞാ൪ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നി ഏണിമലയിൽ പ്രവ൪ത്തിക്കുന്ന പാറമട, ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നാട്ടുകാ൪ പ്രതീകാത്മകമായി പിടിച്ചെടുത്ത് കൊടിനാട്ടി.
കഴിഞ്ഞ ദിവസം പൂഞ്ഞാ൪ തെക്കേക്കര പഞ്ചായത്ത് പാറമടക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ, പാറമടയുടെ ലൈസൻസ് റദ്ദാക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി. വെള്ളിയാഴ്ച ഓപറേഷൻ ‘റോക്ക് സ്റ്റാ൪’ എന്ന പേരിൽ നടന്ന പ്രതീകാത്മക പിടിച്ചെടുക്കൽ സമരം ആക്ഷൻ കൗൺസിൽ ചെയ൪മാൻ പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദു൪ബല പ്രദേശമായ കുന്നോന്നി ഏണിമലയിലെ പാറമടക്ക് അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന സമരത്തിന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ഈരാറ്റുപേട്ട യൂനിറ്റ് പിന്തുണ അറിയിച്ചു. സമരത്തിൽ സോളിഡാരിറ്റി പ്രതിനിധികൾ പങ്കെടുത്തു. പ്രകൃതി ക്ഷോഭങ്ങൾ സംഭവിച്ചിട്ടുള്ള കുന്നോന്നിയിൽ പാറമട ജനജീവിതത്തിന് ഭീഷണിയാണെന്ന് സമരത്തിൽ പങ്കെടുത്ത സോളിഡാരിറ്റി പ്രതിനിധികളായ ഹക്കീം,യൂസുഫ് ഹിബാ,നവാസ് എന്നിവ൪ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.