മലയാളി ദമ്പതികള്‍ നെറ്റ് ബാങ്കിങ്ങിലൂടെ പണം തട്ടിയതായി പരാതി
text_fieldsകോട്ടയം: കുവൈത്തിലുള്ള മലയാളി ദമ്പതികൾ നെറ്റ്ബാങ്കിങ്ങിലൂടെ അക്കൗണ്ടിലുണ്ടായിരുന്നതിൻെറ ഇരട്ടി പണം തട്ടിയെടുത്തതായി പരാതി.
ചങ്ങനാശേരി കടുത്താനം സന്തോഷ് വ൪ഗീസ്, ഭാര്യ മെ൪ലിൻ ജോസഫ് എന്നിവ൪ക്കെതിരെയാണ് എസ.്ബി.ടി കഞ്ഞിക്കുഴി ശാഖ മാനേജ൪ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ദമ്പതികളുടെ അക്കൗണ്ടിൽ 16 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ആദ്യം ഇവ൪ ഇൻറ൪നെറ്റ് ബാങ്കിങ്ങിലൂടെ ഈ തുക മുഴുവനും പിൻവലിച്ചു. തുക അക്കൗണ്ടിൽ നിന്ന് പിൻവലിച്ചെങ്കിലും രൂപ, ദിനാറായി മാറി വരുന്നതിന് അൽപ്പം താമസമുണ്ടാകും. ഇതിൻെറ ഭാഗമായി അക്കൗണ്ടിൽ നിന്ന് ഇത്രയും പണം കുറയുന്നതിനും സാങ്കേതികമായി സാവകാശം എടുക്കും.ഈ അവസരം പ്രയോജനപ്പെടുത്തി ദമ്പതികൾ വീണ്ടും 16 ലക്ഷം രൂപ കൂടി അക്കൗണ്ടിൽ നിന്ന് പിൻവലിച്ചെന്നാണ് മാനേജ൪ പറയുന്നത്. വിവരം ദമ്പതികളെ അറിയിച്ചിട്ടും അവ൪ അനുകൂല സമീപനമെടുത്തില്ലത്രേ. ഇക്കാരണത്താലാണ് ബാങ്ക് മാനേജ൪ പരാതി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.