തട്ടിപ്പുകേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍
text_fieldsതിരുവല്ല: വസ്തു നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിൽ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. തിരുവല്ല ഓതറ പഴയകാവ് ജങ്ഷനിൽ ബ്യൂട്ടി പാ൪ല൪ നടത്തിയിരുന്ന കോഴഞ്ചേരി ഇലന്തൂ൪ നെല്ലിക്കാല കുന്നുപുറത്തുവീട്ടിൽ നിമി മേരി തോമസ് (32), കാമുകൻ കുറിയന്നൂ൪ ചരിവുപുരിയിടത്തിൽ വിനു വാസുദേവൻ (28) എന്നിവരെയാണ് തിരുവല്ല എസ്.ഐ ജി. സന്തോഷ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഓതറ മേട്ടുകുന്നിൽ രേഖക്ക് 15 സെൻറ് വസ്തു നൽകാമെന്ന് പറഞ്ഞ് 8.25 ലക്ഷം രൂപയും 15 ഗ്രാം വരുന്ന സ്വ൪ണമാലയും വായ്പയായി വാങ്ങി മുങ്ങുകയായിരുന്നു. ജൂലൈ ഒന്നിന് വസ്തു എഴുതി നൽകാമെന്നാണ് രേഖയുടെ സഹപാഠി കൂടിയായ നിമി പറഞ്ഞത്. എന്നാൽ, ജൂലൈ ഒന്നിന് രാത്രി കാമുകനൊപ്പം നാടുവിട്ട് പോകുകയായിരുന്നു. 10ന് രേഖ തിരുവല്ല പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
നിമിയുടെ ഫോണിലേക്കുവന്ന കോളുകൾ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ശനിയാഴ്ച റാന്നി സീതത്തോട് ഗുരുനാഥൻമണ്ണിൽനിന്ന് തദ്ദേശവാസികളുടെ സഹായത്തോടെയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
നിമിയിൽ നിന്ന് വാങ്ങിയ 15 ഗ്രാം വരുന്ന സ്വ൪ണമാല ഓതറയിലെ സ്വകാര്യബാങ്കിൽ പണയം വെച്ചത് പൊലീസ് കണ്ടെടുത്തു. ഓതറയിലും സീതത്തോട്ടിലും ഇവ൪ ഭാര്യഭ൪ത്താക്കന്മാരാണെന്നാണ് ധരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.