മഴയും ഗതാഗതക്കുരുക്കും നഗരത്തില്‍ യാത്രക്കാരെ വലച്ചു
text_fieldsകൊല്ലം: മഴയും ഗതാഗതക്കുരുക്കും നഗരത്തിൽ യാത്രക്കാരെ വലച്ചു. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ചാറ്റൽമഴ രാത്രിവരെ തുടരുകയായിരുന്നു. ഗതാഗതക്കുരുക്കുമൂലം വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. ഗതാഗതക്കുരുക്കിനോടൊപ്പം ചാറ്റൽമഴ കൂടിയായതോടെ പൊലീസുകാ൪ക്കും ഏറെ ബുദ്ധിമുട്ടായി. സ്വകാര്യബസുകൾ റൂട്ടുമാറി ഓടിയത് യാത്രക്കാ൪ക്ക് ദുരിതമായി. പല സ്വകാര്യബസുകളും ഹൈസ്കൂൾജങ്ഷനിൽനിന്ന് തിരിഞ്ഞ് മെയിൻറോഡ് വഴി ചിന്നക്കടയിലേക്ക് സ൪വീസ് നടത്തിയത് കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡ്, കോൺവൻറ് ജങ്ഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാ൪ക്കും ബുദ്ധിമുട്ടായി. രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകുന്നേരംവരെയും തുട൪ന്നു.ദേശീയപാതയിൽ ഇരുമ്പുപാലത്തിനു സമാന്തരമായി പുതിയ പാലം നി൪മിക്കാത്തതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതെന്നും പാലനി൪മാണത്തിൻെറ തടസങ്ങൾ നീക്കി ഉടൻ പാലം നി൪മിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.