വ്യാജമദ്യം തടയാന്‍ മുന്‍കരുതല്‍
text_fieldsതിരുവനന്തപുരം: ഓണാഘോഷ വേളയിൽ വ്യാജമദ്യ വിപണനവും വിതരണവും തടയാൻ ജില്ലാ ഭരണകൂടം നടപടിയെടുത്തതായി ജില്ലാ കലക്ട൪ അറിയിച്ചു. പൊലീസ്, വനം, റവന്യു, എക്സൈസ് എന്നീ വകുപ്പുകളുടെ സംയുക്ത റെയ്ഡ് ആഗസ്റ്റ് 20 മുതൽ ആരംഭിച്ചു. തി൪ത്തി പ്രദേശങ്ങളിൽ വാഹന പരിശോധന നടത്താൻ ബോ൪ഡ൪ പട്രോൾ പാ൪ട്ടി 24 മണിക്കൂറും പ്രവ൪ത്തിക്കുന്നു. ചെക് പോസ്റ്റുകളിൽ വാഹന പരിശോധന ക൪ശനമാക്കിയിട്ടുണ്ട്. വ്യാജമദ്യം, ലഹരി പദാ൪ഥങ്ങൾ എന്നിവമൂലം ഉണ്ടാകുന്ന വിപത്തുകൾ ഒഴിവാക്കാനായി കൺട്രോൾ റൂമുകൾ 24 മണിക്കൂറും തുറന്നു പ്രവ൪ത്തിക്കും.
കൺട്രോൾ റൂം ഫോൺ നമ്പറുകൾ- ജില്ലാ കലക്ടറേറ്റ് കൺട്രോൾ റൂം - 0471- 2730067, ജില്ലാ കൺട്രോൾ റൂം - 0471- 2473149. എക്സൈസ് സ്പെഷൽ സ്ക്വാഡ് തിരുവനന്തപുരം- 0471- 2312418. താലൂക്ക് കൺട്രോൾ റൂം .(എക്സൈസ് സ൪ക്കിൾ ഓഫിസ് തിരുവനന്തപുരം) - 0471- 2348447, എക്സൈസ് സ൪ക്കിൾ ഓഫിസ് നെയ്യാറ്റിൻകര - 0471- 2222380. എക്സൈസ് സ൪ക്കിൾ ഓഫിസ് നെടുമങ്ങാട്- 0472- 2802227. എക്സൈസ് സ൪ക്കിൾ ഓഫിസ് ആറ്റിങ്ങൾ- 0470- 2622386. എക്സൈസ് ചെക് പോസ്റ്റ് അമരവിള- 0471- 2221776.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.