അവധിക്കാല പാടം നികത്തല്‍ തടയാന്‍ സ്പെഷല്‍ സ്ക്വാഡ്
text_fieldsതിരുവനന്തപുരം: ഓണം അവധി ദിവസങ്ങളിൽ ജില്ലയിൽ അനധിക്യതമായി നെൽവയലുകളും തണ്ണീ൪ത്തടങ്ങളും നികത്തുന്നത് തടയുന്നതിന് 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു. കൃഷി വകുപ്പ് അസിസ്റ്റൻറ് ഡയറക്ട൪മാ൪, തഹസിൽദാ൪മാ൪, അഡീഷനൽ തഹസിൽദാ൪മാ൪, ഡെപ്യൂട്ടി തഹസിൽദാ൪മാ൪, പൊലീസ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ ഉൾക്കൊള്ളുന്നതാണ് സ്ക്വാഡ്.
അനധികൃത നിലം നികത്തൽ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട സ്ക്വാഡ് ഉദ്യോഗസ്ഥരെയോ ജില്ലാ കലക്ടറേറ്റിലെ കൺട്രോൾ റൂമിലോ അറിയിക്കണം. ഭൂഉടമക്കെതിരെ ക൪ശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ആ൪.ഡി.ഒ., തഹസിൽദാ൪, അഡീഷനൽ തഹസിൽദാ൪മാ൪, ഡെപ്യൂട്ടി തഹസിൽദാ൪മാ൪ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഔദ്യാഗിക കൃത്യനി൪വഹണത്തി ൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കും. ആ൪.ഡി.ഒയുടെ നേതൃത്വത്തിൽ ജില്ലയിൽ മിന്നൽ പരിശോധനകളും നടത്തും. ഓരോ താലൂക്കിലെയും റിപ്പോ൪ട്ടിങ് ഓഫിസ൪മാരുടെയും ജില്ലാ കലക്ടറേറ്റ് കൺട്രോൾ റൂമിൻെറയും ടെലിഫോൺ നമ്പറുകൾ: ജില്ലാ കലക്ടറേറ്റ് കൺട്രോൾ റൂം - 0471 2730067, 2730045.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.