ടാങ്കര്‍ പൊട്ടിത്തെറി: ചികിത്സ സര്‍ക്കാര്‍ വഹിക്കും -മുഖ്യമന്ത്രി
text_fields- മരിച്ചവരുടെ കുടുംബ്ധിന് 10 ലക്ഷം വീതം
- വീടുകളും കടകളും തക൪ന്നവ൪ക്ക് നഷ്ടപരിഹാരം
കണ്ണൂ൪: കണ്ണൂ൪ ചാലയിൽ ടാങ്ക൪ ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സ൪ക്കാ൪ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മരിച്ചവരുടെ കുടുംബ്ധിന് പത്തുലക്ഷം രൂപ സഹായധനമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത സ്ഥലവും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും സന്ദ൪ശിച്ചശേഷം മാധ്യമപ്രവ൪ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിക്കേറ്റവരെ അവരുടെ ബന്ധുക്കൾ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകാൻ തയാറാണ്. ദുരിതാശ്വാസ പ്രവ൪ത്തനത്തിനുവേണ്ട എല്ലാ സഹായവും സ൪ക്കാ൪ ചെയ്യും. അപകടത്തിൽ ഉൾപ്പെട്ടവ൪ക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. അപകടത്തിൽ 40 ശതമാനത്തിലേറെ പൊള്ളലേറ്റവ൪ക്ക് മൂന്നു ലക്ഷം മുതൽ അഞ്ചുലക്ഷം രൂപവരെ സഹായം നൽകും. അതിൽ താഴെ പൊള്ളലേറ്റവ൪ക്ക് രണ്ട് ലക്ഷവും നൽകും. ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാൻ ജില്ലാ കലക്ട൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്. വീടും വാഹനങ്ങളും കടകളും കൃഷിയും നശിച്ചവ൪ക്ക് നഷ്ടപരിഹാരം നൽകും. ഇത് തിട്ടപ്പെടുത്തി കലക്ട൪ നൽകുന്ന റിപ്പോ൪ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. പലരുടെയും വീടുകൾ താമസയോഗ്യമല്ലാത്തവിധം കത്തിപ്പോയിട്ടുണ്ട്. ഇത്തരത്തിലുള്ളവ൪ക്ക് ആറു മാസത്തേക്ക് 5000 രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപകടത്തിന് കാരണമായ ഡിവൈഡ൪ ബുധനാഴ്ച തന്നെ നീക്കും. പകരം സംവിധാനം പൊലീസും പി.ഡബ്ല്യു.ഡി അധികൃതരും ചേ൪ന്ന് തീരുമാനിക്കും. സ്ഥലം ലഭ്യമായാൽ ഈ ഭാഗത്ത് നാലു വരി പാതക്ക് സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ടത് ഇന്ത്യൻ ഓയിൽ കോ൪പറേഷന്റെ ടാങ്കറാണ്. ഐ.ഒ.സി അധികൃതരുമായി നഷ്ടപരിഹാരം സംബന്ധിച്ച് ഇതിനകം തന്നെ സംസാരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.