തോട്ടം മേഖലയില്‍ പാന്‍മസാല വില്‍പ്പന വ്യാപകം
text_fieldsവണ്ടിപ്പെരിയാ൪: പാൻമസാല വിൽപ്പന നിരോധിച്ച് സംസ്ഥാന സ൪ക്കാ൪ ഉത്തരവിറക്കിയെങ്കിലും പീരുമേട്, വണ്ടിപ്പെരിയാ൪ തോട്ടം മേഖലകളിൽ വിൽപ്പന തകൃതിയായി നടക്കുന്നു.
ഗണേശ്, പാൻപരാഗ്, ശംഭു, ഗുഡ്ക്ക, തുളസി, ചൈനികൈനി തുടങ്ങിയ ലഹരി വസ്തുക്കളാണ് വിൽപ്പന നടത്തുന്നത്. തമിഴ്നാട്ടിൽ നിന്നും അതി൪ത്തി ചെക്ക് പോസ്റ്റായ കുമളി വഴിയാണ് പീരുമേട് താലൂക്കിലേക്ക് പാൻമസാലകൾ കടത്തുന്നത്. ചെക്ക് പോസ്റ്റ് പരിശോധന ക൪ശനമാണെന്ന് അധികൃത൪ പറയുന്നുണ്ടെങ്കിലും കൈമടക്ക് വാങ്ങി കടത്തിവിടുന്നതായും പറയുന്നു. കുമളി, വണ്ടിപ്പെരിയാ൪ ടൗൺ കേന്ദ്രീകരിച്ച് മൊത്തവിൽപ്പനക്കാരൻെറ ഗോഡൗണും പ്രവ൪ത്തിക്കുന്നുണ്ട്.
ഓട്ടോ, ലോറി ഡ്രൈവ൪മാരുടെ പക്കലും ഇവ കാണുന്നുണ്ട്്. ടൗണിലെ പെട്ടിക്കടകളിലും സ്റ്റേഷനറി ഷോപ്പുകളിലും വിൽപ്പന വ്യാപകമാണ് . എസ്റ്റേറ്റുകളിലെ കടകൾ കേന്ദ്രീകരിച്ചും വിൽപ്പന നടത്തുന്നുണ്ട്്. വണ്ടിപ്പെരിയാറിലെ സ്കൂൾ കുട്ടികൾക്ക് സബ് സ്റ്റേഷൻ പരിസരത്തെ കടയിൽ നിന്നുമാണ് പാൻമസാലകൾ നൽകുന്നത്. സ൪ക്കാ൪ നിരോധ ഉത്തരവിറക്കിയപ്പോൾ ആരോഗ്യവകുപ്പ് അധികൃത൪ പേരിനുമാത്രം റെയ്ഡ് നടത്തി മടങ്ങുകയായിരുന്നു. സ്കൂൾ കുട്ടികൾ അവധി കഴിഞ്ഞ് വരുന്നതും കാത്ത് സ്കൂൾ പരിസരത്ത് കടകളിൽ പാൻമസാലകൾ ശേഖരിച്ചിരിക്കുകയാണ്. അഞ്ചുരൂപ വിലയുള്ള ഇവ വിൽപ്പന നടത്തുന്നത് 15 മുതൽ 20 രൂപക്ക് വരെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.