അനധികൃത പന്നി വളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ സമരം മുറുകുന്നു
text_fieldsകഴക്കൂട്ടം: മുരുക്കുംപുഴ കോട്ടറക്കരിയിൽ പ്രവ൪ത്തിക്കുന്ന അനധികൃത പന്നിവള൪ത്തൽ കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ആക്ഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന സമരം ശക്തമാകുന്നു. അധികൃത൪ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ഉപരോധ സമരം ഇരുപത് ദിവസം പിന്നിട്ടു.
തിരുവോണനാളിൽ സമരക്കാ൪ക്ക് സമരപ്പന്തലിൽ തിരുവോണ സദ്യവിതരണം ചെയ്തു.
ജനങ്ങൾക്ക് ദോഷകരമായി കഴിഞ്ഞ 14 വ൪ഷമായി പ്രവ൪ത്തിക്കുന്ന അനധികൃത പന്നിവള൪ത്തൽ കേന്ദ്രം അടച്ചുപൂട്ടാൻ അധികൃത൪ നടപടിയെടുക്കാത്ത പക്ഷം കേന്ദ്രം ഉടമയുടെ വസതിക്ക് മുന്നിൽ ഉപരോധം ഉൾപ്പെടെ സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ കൺവീന൪ മധു മുല്ലശ്ശേരി അറിയിച്ചു.
എന്നാൽ കഴിഞ്ഞ ദിവസം പന്നികൾക്ക് ആഹാരവുമായി എത്തിയവരെ നാട്ടുകാരും ആക്ഷൻ കൗൺസിൽ ഭാരവാഹികളും വഴിയിൽ തടഞ്ഞു.
കഴക്കൂട്ടം സി.ഐ ബിനുകുമാ൪, മംഗലപുരം എസ്.ഐ ചന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിൽ ഇരുവിഭാഗവുമായി നടത്തിയ ച൪ച്ചക്കൊടുവിൽ ആഹാര സാധനങ്ങൾ തിരിച്ചയച്ചു.
ജനങ്ങളുടെ പരാതിയിൽ മംഗലപുരം പഞ്ചായത്ത് കേന്ദ്രം ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. മംഗലപുരം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ സമരക്കാ൪ക്ക് പിന്തുണയുമായി എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.