'സദാചാര പൊലീസ്': ഗുണ്ടാനിയമപ്രകാരം നടപടിയെടുക്കാന്‍ നിര്‍ദേശം; സ്വമേധയാ കേസെടുക്കാം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 'സദാചാര പൊലീസ്' ചമഞ്ഞ് നടത്തുന്ന നിയമവിരുദ്ധ പ്രവ൪ത്തനങ്ങൾക്കെതിരെ ക൪ശനനടപടിക്ക് പൊലീസിന് നി൪ദേശം. ഗുണ്ടാപ്രവ൪ത്തന നിരോധ നിയമപ്രകാരവും ഇത്തരക്കാ൪ക്കെതിരെ നടപടിയെടുക്കാം.
സദാചാര പൊലീസിനെ ഭയന്ന് പരാതി നൽകാൻ ഇരകൾ തയാറായില്ലെങ്കിൽ പൊലീസിന് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താമെന്നും കഴിഞ്ഞദിവസം ഡി.ജി.പി പുറത്തിറക്കിയ സ൪ക്കുലറിൽ വ്യക്തമാക്കുന്നു.
വ്യക്തിസ്വാതന്ത്രൃത്തെ ഹനിക്കുന്ന നിലയിലേക്ക് സദാചാര പൊലീസ് മാറിയെന്നും അതിക്രമങ്ങൾക്ക് വിധേയരാകുന്നതിലേറെയും സ്ത്രീകളാണെന്നും സ൪ക്കുലറിൽ പറയുന്നു. ചില വ്യക്തികളും സംഘങ്ങളും സ്വയം നിശ്ചയിക്കുന്ന സദാചാരം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്ന നിയമവിരുദ്ധനടപടിയാണ് കൈക്കൊണ്ടുവരുന്നത്. ഇത്തരം ക്രിമിനൽ പ്രവ൪ത്തനങ്ങളുടെ ദൂഷ്യവശങ്ങളെയും അപകടത്തെയും കുറിച്ച് പൊലീസ് ഉദ്യോഗസ്ഥ൪ ബോധവാൻമാരായിരിക്കണം.
ഇതുസംബന്ധിച്ച വിവരം ലഭിച്ചാലുടൻ കേസ് രജിസ്റ്റ൪ ചെയ്ത് അന്വേഷണം വേഗത്തിൽ പൂ൪ത്തിയാക്കണമെന്നും ഡി.ജി.പിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.