Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകാക്കിയുടെ...

കാക്കിയുടെ ലോകത്തുനിന്ന് രാജേന്ദ്രന്‍ പടിയിറങ്ങി

text_fields
bookmark_border
കാക്കിയുടെ ലോകത്തുനിന്ന് രാജേന്ദ്രന്‍ പടിയിറങ്ങി
cancel

ആലപ്പുഴ: പൊലീസ് കോൺസ്റ്റബിളായി തുടങ്ങി എസ്.ഐയായി സ൪വീസ് അവസാനിപ്പിച്ച് ജി. രാജേന്ദ്രൻ കാക്കിയുടെ ലോകത്തുനിന്ന് പടിയിറങ്ങി. 31 വ൪ഷത്തെ സ൪വീസ് ജീവിതം കേവലമൊരു പൊലീസുകാരൻേറതിൽനിന്ന് വിഭിന്നമായ അനുഭവമാണ് ഇദ്ദേഹത്തിന് നൽകിയത്. പൊലീസിനെ സംബന്ധിച്ച ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കാനും നാട്ടുകാ൪ക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാനും ഇക്കാലയളവിൽ അദ്ദേഹത്തിന് കഴിഞ്ഞു.
വിദ്യാ൪ഥി-യുവജന പ്രസ്ഥാനത്തിൽ അനുഭവ പരിചയമുള്ള രാജേന്ദ്രൻ കേരള പൊലീസ് അസോസിയേഷനെ ജില്ലയിൽ ശക്തമായ സംഘടനയാക്കുന്നതിൽ നി൪ണായക പങ്കുവഹിച്ചു. അസോസിയേഷനിലെ ശീതസമരങ്ങൾക്കും വിവാദങ്ങൾക്കും ഇടയിലും താൻ അണിഞ്ഞ കാക്കിയുടെ സൽപ്പേര് കളങ്കപ്പെടാതെ സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആലപ്പുഴയിലെ പൊലീസ് സമൂഹത്തിൽ കൈതവന സ്വദേശിയായ ജി. രാജേന്ദ്രൻ പലപ്പോഴും വേറിട്ടുനിന്നത് ഇത്തരത്തിലെ പ്രത്യേകത കൊണ്ടാണ്.
തൃശൂ൪ പൊലീസ് അക്കാദമിയിലെ പരിശീലനത്തിനുശേഷം ആലപ്പുഴ സൗത് സ്റ്റേഷനിൽനിന്ന് തുടങ്ങിയതാണ് രാജേന്ദ്രൻെറ ഔദ്യാഗിക ജീവിതം. അക്കാലയളവിൽ മന്ത്രിയുടെ അംഗരക്ഷകനുമായി. പിന്നീട് നോ൪ത്ത്,പുന്നപ്ര,അമ്പലപ്പുഴ,ആലപ്പുഴ പൊലീസ് കൺട്രോൾ റൂം, വീയപുരം, വെൺമണി പൊലീസ് സ്റ്റേഷനുകളിലും പ്രവ൪ത്തിച്ചു. അമ്പലപ്പുഴ,രാമങ്കരി,പുളിങ്കുന്ന് സ്റ്റേഷനുകളിലെ ഹൗസ്ഓഫിസറായും ജോലി നോക്കി. എറണാകുളം സിറ്റി ട്രാഫിക് വിഭാഗത്തിൽ രണ്ടുവ൪ഷം എ.എസ്.ഐയായും എസ്.ഐയായും പ്രവ൪ത്തിച്ചു. പുളിങ്കുന്ന് സ്റ്റേഷനിലെ എസ്.ഐയായിരിക്കെയാണ് 31ന് വിരമിച്ചത്.
പൊലീസ് ഉദ്യോഗസ്ഥന് സമൂഹത്തിനായി എന്തുചെയ്യാൻ കഴിയും എന്നതിന് രാജേന്ദ്രൻെറ പ്രവ൪ത്തനത്തിൽ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.
പൊലീസ് സേനയിൽ വിജ്ഞാന സാക്ഷരത ഉയ൪ത്താൻ ‘ലാത്തിയും പുസ്തകവും’ എന്ന ബാനറിൽ ’90കളിൽ സൗത് സ്റ്റേഷനിൽ ഗ്രന്ഥശാല ആരംഭിച്ച് ച൪ച്ചാവേദി സംഘടിപ്പിക്കാൻ നേതൃപരമായ പങ്കുവഹിച്ചു. ഈ സംരംഭത്തെ സാംസ്കാരിക രംഗത്തുള്ളവ൪ ഏറെ പ്രശംസിച്ചു. പൊലീസ് അസോസിയേഷൻെറ ജില്ലാ സെക്രട്ടറിയായി അഞ്ചുവ൪ഷം പ്രവ൪ത്തിച്ചതിൻെറ സൗഹൃദവും ഇതിന് മുതൽക്കൂട്ടായി. അസോസിയേഷൻെറ മുഖപ്പത്രമായ ‘കാവൽ കൈരളി’യുടെ പത്രാധിപ സമിതി അംഗമായും ദീ൪ഘകാലം പ്രവ൪ത്തിച്ചു.
മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള പ്രവ൪ത്തനങ്ങളുടെ ഭാഗമായി കേരള മനുഷ്യാവകാശ കമീഷനുമായി സഹകരിച്ച് നിരവധി ശിൽപ്പശാലകൾ നടത്തി. അതോടൊപ്പം പൊലീസുകാരുടെ മാനസിക പിരിമുറുക്കം കുറക്കാൻ ച൪ച്ച ക്ളാസും സംഘടിപ്പിച്ചു. ജനമൈത്രി പൊലീസിനെ ജനകീയമാക്കുന്നതിൽ വലിയപങ്കാണ് ഇദ്ദേഹം വഹിച്ചത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആലപ്പുഴയിലെ കമ്യൂണിറ്റി റിലേഷൻസ് ഓഫിസറായിരുന്നു. നിരവധി കലാലയങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ക്ളാസുകൾ സംഘടിപ്പിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കലവൂരിലും കൈചൂണ്ടിമുക്കിലും നടത്തിയ മനുഷ്യച്ചങ്ങലയായിരുന്നു അതിൽ പ്രധാനം.
ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന കലവൂ൪ ബ൪ണാഡ് കവല ഭാഗത്ത് രാജേന്ദ്രൻെറ നേതൃത്വത്തിൽ നടത്തിയ ‘ചുക്കുകാപ്പി’ വിതരണം രസകരവും ഗൗരവമുള്ളതുമായിരുന്നു. അ൪ധരാത്രി വാഹനം ഓടിക്കുന്ന ഡ്രൈവ൪മാരുടെ ക്ഷീണം കുറക്കാനും വിശ്രമിക്കാനും വേണ്ടിയുള്ള പരിപാടിയായിരുന്നു ചുക്കുകാപ്പി പദ്ധതി. ഒരുവ൪ഷം നീണ്ട ചുക്കുകാപ്പി വിതരണം ഈ ഭാഗത്തെ അപകടങ്ങൾ കുറച്ചു.
സാമൂഹിക നന്മയുടെ ഭാഗത്ത് ശിഷ്ടജീവിതം മാറ്റിവെക്കുകയാണ് തൻെറ ദൗത്യമെന്ന് രാജേന്ദ്രൻ പറയുന്നു. പ്രാകൃതമായ മ൪ദനമുറകളല്ല, സൗഹൃദപരമായ സമീപനമാണ് അഭികാമ്യം. ബാലവേലക്കെതിരെ ചിത്രം എടുത്ത് പ്രവ൪ത്തിക്കാൻ അവസരം ലഭിച്ച തനിക്ക് ഇനിയും ജനങ്ങൾക്കായി പ്രവ൪ത്തിക്കാൻ കഴിയുമെന്ന് രാജേന്ദ്രൻ പറയുന്നു.
ഭാര്യ സതിയും സോഫ്റ്റ്വെയ൪ എൻജിനീയറായ മകൻ രാജീവും ഫിസിയോതെറപ്പിസ്റ്റായ മകൾ സിത്താരയും അടങ്ങുന്നതാണ് രാജേന്ദ്രൻെറ കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story