നാടിന് ആവേശമായി ആനന്ദപ്പള്ളി മരമടി
text_fieldsഅടൂ൪: കാ൪ഷിക കേരളത്തിൻെറ നഷ്ട പ്രതാപ സ്മരണകൾ ഉണ൪ത്തി കാളക്കൂറ്റന്മാ൪ ഉശിരോടെ കുതിച്ചപ്പോൾ ആനന്ദപ്പള്ളി മരമടി കരുത്തിൻെറ പോരാട്ടമായി. ഉഴുതു മറിച്ച വയലിൽ കുതിച്ചു പാഞ്ഞ കാളക്കൂറ്റന്മാരുടെ അദ്ഭുത പ്രകടനം ഗ്രാമീണോത്സവം തിരികെയെത്തിച്ചു.
ജൂനിയ൪ വിഭാഗം കയറിട്ട മത്സരത്തിൽ ഒന്നാംസ്ഥാനം തിരുവനന്തപുരം പള്ളിക്കൽ തട്ടാരപാറയിൽ ഇസ്ഹാക്കിൻെറ ഉരുക്കൾനേടി. രണ്ടാംസ്ഥാനം ചേപ്ര പാറന്തോട് ആദിത്യൻെറ ഉരുക്കളും കരസ്ഥമാക്കി. കൊട്ടാരക്കര വാലുതുണ്ടിൽ കാ൪ത്തികേയൻെറ ഉരുക്കൾ മൂന്നാംസ്ഥാനം നേടി.
ജൂനിയ൪ വിഭാഗം സ്പീഡ് ഇനത്തിൽ ഒന്നാംസ്ഥാനം പള്ളിക്കൽ തട്ടാരപാറയിൽ ഇസ്ഹാക്കിൻെറ ഉരുക്കളും രണ്ടാംസ്ഥാനം കൊട്ടാരക്കര വാലുതുണ്ടിൽ കാ൪ത്തികേയൻെറ ഉരുക്കളും നേടി.
സീനിയ൪ കയറിട്ട മത്സരത്തിൽ ഒന്നാംസ്ഥാനം അടുതല വെൺമാലോട് അപ്പൂസിൻെറ ഉരുക്കളും രണ്ടാംസ്ഥാനം തിരുവനന്തപുരം പള്ളിക്കൽ കുന്നുംപുറത്ത് അനസിൻെറ ഉരുക്കളും മൂന്നാംസ്ഥാനം തൃക്കുന്നമംഗലം തങ്കച്ചൻെറ ഉരുക്കളും നേടി.
സീനിയ൪ സ്പീഡ് ഇനത്തിൽ അടുതല വെൺമാലോട് അപ്പൂസിൻെറ ഉരു ഒന്നാംസ്ഥാനവും പള്ളിക്കൽ അടുതല ക്രിസ്റ്റീനമോളുടെ ഉരു രണ്ടാംസ്ഥാനവും കരസ്ഥമാക്കി.സീനിയ൪ ചാമ്പ്യൻപട്ടം പള്ളിക്കൽ അടുതല ക്രിസ്റ്റീനമോളുടെ ഉരുവും സബ് ജൂനിയ൪ ബി ഗ്രൂപ്പിൽ കൊട്ടാരക്കര കൂടുങ്കൽ ഗണേശിൻെറ ഉരുക്കൾ ഒന്നാംസ്ഥാനവും നൂറനാട് പേഴുംകുന്ന് തങ്കപ്പൻെറ ഉരുക്കൾ രണ്ടാം സ്ഥാനവും നേടി.
മൂന്ന് വ൪ഷമായി നില നിന്ന നിരോധം താൽക്കാലികമായി നീക്കിയതിനെ തുട൪ന്നാണ് മരമടി വീണ്ടുമെത്തിയത്. അടൂ൪ നഗരസഭയും ആനന്ദപ്പള്ളി ക൪ഷകസമിതിയും ക്യാറ്റിൽ വെൽഫെയ൪ അസോസിയേഷനും ചേ൪ന്ന് സംഘടിപ്പിച്ച മരമടി ചിറ്റയം ഗോപകുമാ൪ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അടൂ൪ നഗരസഭാ ചെയ൪മാൻ ഉമ്മൻ തോമസ് അധ്യക്ഷത വഹിച്ചു. ആ൪.ഡി.ഒ വി.ആ൪. വിനോദ് മരമടി മത്സരം ഫ്ളാഗ് ഓഫ് ചെയ്യും. അടൂ൪ ആ൪.ഡി.ഒയുടെ നിയന്ത്രണത്തിലാണ് മത്സരം നടന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ നിന്ന് 30 ജോടി കാളക്കൂറ്റന്മാരാണ് മരമടിയിൽ പങ്കെടുത്തത്. മത്സരം തുടങ്ങുന്നതിന് മുമ്പ് വെറ്ററിനറി വിഭാഗം ഡോക്ട൪മാ൪ ഉരുക്കളെ പരിശോധിച്ചു. യാതൊരുവിധ പീഡനങ്ങളും പാടില്ലെന്ന ക൪ശന നി൪ദേശം നൽകിയിരുന്നതിനാൽ വടികൾ ഉപയോഗിച്ചില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.