Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവധിയുടെ ആലസ്യത്തില്‍...

അവധിയുടെ ആലസ്യത്തില്‍ വിപണി

text_fields
bookmark_border
അവധിയുടെ ആലസ്യത്തില്‍ വിപണി
cancel

കൊച്ചി: ഓണം അവധി മൂലം പോയവാരം മുഖ്യ വ്യാപാര കേന്ദ്രങ്ങളിലേക്ക് ചരക്ക് നീക്കം കുറഞ്ഞു. വിപണികൾ സജീവമല്ലാത്തതിനാൽ പ്രധാന ഉൽപ്പന്നങ്ങൾക്കൊക്കെ വില ഏറക്കുറെ സ്റ്റെഡിയായിരുന്നു. ഇതിനിടയിലും സ്വ൪ണവില പുതിയ ഉയരങ്ങൾ കീഴടക്കി. ആഗോളവിപണിയിലെ ചലനങ്ങൾക്കൊപ്പം ചിങ്ങമാസം വിവാഹ സീസൺ കൂടി ആയതാണ് സ്വ൪ണവിപണിക്ക് ആവേശം പകരുന്നത്. വാരാന്ത്യം സ്വ൪ണം പവന് 240 രൂപയാണ് വ൪ധിച്ചത്. ഇതോടെ വില പവന് 23240 എന്ന റെക്കോഡിലെത്തി. ന്യൂദൽഹി ബുള്ള്യൻ വിപണിയിൽ സ്വ൪ണവില 10 ഗ്രാമിന് 31255 രൂപയായും വ൪ധിച്ചു. രാജ്യാന്തര വിപണിയിൽ അഞ്ചുമാസത്തിലെ ഏറ്റവും ഉയ൪ന്ന വിലയാണ് ശനിയാഴ്ച ഉണ്ടായത്. ഔൺസിന് 32 ഡോള൪ വ൪ധിച്ച് 1688 ഡോള൪ എന്ന നിലയിലായി. ആഗോള സാമ്പത്തിക രംഗത്തെ തള൪ച്ചയുടെ പശ്ചാത്തലത്തിൽ ഊഹക്കച്ചവടക്കാരും നിക്ഷേപകരും വൻതോതിൽ സ്വ൪ണം വാങ്ങുകയാണ്. വില കുതിച്ചുയരുന്നതുമൂലം രാജ്യത്തെ സ്വ൪ണവ്യാപാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചൈനയിലും കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസം സ൪ണത്തിന്റെ വിൽപ്പന ഏഴ് ശതമാനം കണ്ട് കുറഞ്ഞു. എന്നാൽ, ഇതേ സമയം യൂറോപ്പിൽ സ്വ൪ണത്തിന് പ്രിയം ഏറുകയാണ്. യൂറോപ്പിൽ സ്വ൪ണവിൽപ്പനയിൽ 15 ശതമാനം വ൪ധനയാണ് ഉണ്ടായത്. സ്വ൪ണ വില ഇനിയും മുകളിലേക്ക് നീങ്ങുമെന്നാണ് സൂചന.
റബ൪ വിപണിയിൽ കച്ചവടം നാമമാത്രമായിരുന്നു. വളരെക്കുറച്ച് ചരക്ക് മാത്രമാണ് എത്തിയത്. വാങ്ങലും കുറവായിരുന്നു.എങ്കിലും വിലയിൽ ചെറിയ വ൪ധനയോടെയാണ് വ്യാപാരം കേ്ളാസ് ചെയ്തത്. ആ൪.എസ്.എസ് 4 ന്റെ വില 169 രൂപയിൽനിന്ന് 172 ആയി കൂടി. ആ൪.എസ്.എസ് 5 നും മൂന്ന് രൂപ വ൪ധിച്ചു. രാജ്യാന്തര വിപണിയിൽ റബറിന്റെ പ്രധാന ഉൽപ്പാദകരിലൊന്നായ തായ്ലൻഡ് കയറ്റുമതി വെട്ടിക്കുറക്കാൻ തീരുമാനിച്ചത് ഇന്ത്യയിലേതുൾപ്പെടെ വിപണിക്ക് വരും നാളുകളിൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ആറ് മാസത്തേക്കാണ് തായ്ലൻഡ് കയറ്റുമതിക്ക് നിയന്ത്രണം ഏ൪പ്പെടുത്തുന്നത്.
കുരുമുളക് വിപണിയും പോയവാരം അവധി മൂഡിലായിരുന്നു. വിലയിൽ നേരിയ വ൪ധന ഉണ്ടായി. അൺഗാ൪ബിൾഡിന്റെ വില ക്വിന്റലിന് 38900 രൂപയും ഗാ൪ബിൾഡിന്റേത് 41478 രൂപയുമായിരുന്നു. അവധിയായതിനാൽ കുരുമുളകും ഹൈറേഞ്ച് മേഖയിൽ നിന്ന് മറ്റും വളരെ കുറച്ചുമാത്രമേ വിപണിയിൽ എത്തിയുളളു. ആഭ്യന്തര ഡിമാൻഡിന്റെ പിൻബലത്തിലാണ് കുരുമുളക് വിപണി നിലനിൽക്കുന്നത്. ചരക്ക് ശേഖരിക്കുന്നതിൽ കയറ്റുമതിക്കാ൪ ഉത്സാഹം കാട്ടുന്നില്ല. ഉത്തരേന്ത്യൻ ഓപറേറ്റ൪മാ൪ 3000 ടണ്ണോളം കുരുമുളക് ശേഖരിച്ചിട്ടുണ്ട്. ഇവ൪ വീണ്ടും കുരുമുളക് ശേഖരിക്കുമോ, അതോ സ്റ്റോക് വിറ്റഴിക്കുമോ എന്നതിനെ ആശ്രയിച്ചാകും അടുത്ത ദിവസങ്ങളിൽ വിപണിയിലെ മാറ്റങ്ങൾ.
ഓണത്തിനും വെളിച്ചെണ്ണ വിപണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല. വില ക്വിന്റലിന് 6000 രൂപ എന്ന നിലയിൽ സ്റ്റെഡിയായി തുട൪ന്നു. പാമോയിലിന്റെ ഇറക്കുമതി തുടരുന്നതും തമിഴ്നാട്ടിൽ നിന്ന് മായം കല൪ന്ന വെളിച്ചെണ്ണ നി൪ബാധം അതി൪ത്തി കടന്നെത്തുന്നതുമാണ് ഓണക്കാലത്തും തള൪ത്തിയത്. ഓണം കഴിഞ്ഞതിനാൽ വെളിച്ചെണ്ണക്ക് ഡിമാൻഡ് കുറയും. ഈ സാഹചര്യത്തിൽ വെളിച്ചെണ്ണ വില വീണ്ടും കുറയുമോ എന്ന ആശങ്കയുമുണ്ട്.
പോയവാരം കൊച്ചിയിൽ തേയില ലേലം നടന്നില്ല. ഈ ആഴ്ച ലേലം നടക്കുമ്പോൾ വില കൂടാനാണ് സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story