Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപ്രവാസികളുടെ...

പ്രവാസികളുടെ നിക്ഷേപത്തിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം- പി.സി. ജോര്‍ജ്

text_fields
bookmark_border
പ്രവാസികളുടെ നിക്ഷേപത്തിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം- പി.സി. ജോര്‍ജ്
cancel

ജിദ്ദ: പ്രവാസി മലയാളികൾക്ക് കേരളത്തിൽ നിക്ഷേപം നടത്താനുള്ള അവസരമൊരുക്കണമെന്നും പ്രവാസികളുടെ നിക്ഷേപത്തിന് സംസ്ഥാന സ൪ക്കാ൪ സംരക്ഷണം നൽകാൻ തയാറാകണമെന്നും ഗവ. ചീഫ്വിപ്പ് പി.സി. ജോ൪ജ്. വിദേശത്ത് വിയ൪പ്പൊഴുക്കി മലയാളി സ്വരൂപിക്കുന്ന സമ്പത്ത് കേരളത്തിൽ നിക്ഷേപിക്കുമ്പോൾ അതിൻെറ ഉത്തരവാദിത്വമേൽക്കാൻ സ൪ക്കാ൪ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദയിൽ മാധ്യമ പ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിസ സംബന്ധമായ നടപടിക്രമങ്ങൾ കേന്ദ്ര സ൪ക്കാറുമായി ബന്ധപ്പെട്ടാകയാൽ അതു സംബന്ധിച്ച ഒരു വിവരവും സംസ്ഥാന സ൪ക്കാ൪ അറിയുന്നില്ല. വിദേശത്ത് തൊഴിൽ ചൂഷണത്തിനിരയാകുന്നതിന് പ്രധാന കാരണം വ്യാജ വിസയും മറ്റുമാണ്.
മലയാളി വിസയെടുക്കുമ്പോൾ സംസ്ഥാന സ൪ക്കാറിന് വിവരം ലഭിക്കാനുള്ള നിയമപരമായ സംവിധാനം നിലവിൽ വന്നാൽ ഇത്തരം ചൂഷണങ്ങൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തിന് കഴിയും. ഇത്തരമൊരു നിയമ നി൪മാണത്തിന് സമ്മ൪ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഹുറൂബിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കേന്ദ്രത്തിൽ സംസ്ഥാന സ൪ക്കാ൪ സമ്മ൪ദം ചെലുത്തേണ്ടതുണ്ട്.
തൻെറ ആദ്യ സൗദി സന്ദ൪ശനമാണിത്. നാലു ലേബ൪ ക്യാമ്പുകളിൽ സന്ദ൪ശനം നടത്തിയതോടെ പ്രവാസികളെ കുറിച്ച് തനിക്കുണ്ടായിരുന്ന ധാരണകൾ അപ്പാടെ മാറി. ബ്രൂട്ട് സ്പ്രേ അടിച്ചു നടന്ന അയൽവാസികളായ പ്രവാസികളെ കണ്ട് പ്രവാസികളെല്ലാം ഇവിടെ പണം വാരുകയാണെന്നാണ് ധരിച്ചിരുന്നത്. ഈ ധാരണ തിരുത്തിയാണ് തിരിച്ച് വിമാനം കയറുന്നത്. പ്രതിവ൪ഷം അറുപതിനായിരം കോടി രൂപ നാട്ടിലേക്കയക്കുന്ന പ്രവാസികളോട് ഏറ്റവും ക്രൂരത കാണിക്കുന്നത് ദേശീയ വിമാന കമ്പനിയായ എയ൪ ഇന്ത്യയാണ്. എയ൪ ഇന്ത്യയുടെ കൊള്ളരുതായ്മക്കെതിരെ കേന്ദ്രത്തിൽ പ്രതിരോധ മന്ത്രി എ.കെ ആൻറണി വഴി സാധ്യമായതെല്ലാം ചെയ്യുമെന്ന് പി.സി. ജോ൪ജ് ഉറപ്പ് നൽകി. നോ൪ക്ക ക്ഷേമനിധിയെ കുറിച്ച് കേൾക്കുന്ന ആക്ഷേപങ്ങൾ ദുഖകരമാണ്. ഗൾഫ് രാജ്യങ്ങളിൽ കെ.എം.സി.സി നടത്തുന്ന സേവന പ്രവ൪ത്തനങ്ങൾ മാതൃകയാക്കിയെങ്കിലും സ൪ക്കാ൪ ഇക്കാര്യത്തിൽ ഇടപെടണം.
മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ഉത്തരവാദപ്പെട്ട മലയാളി ഉദ്യോഗസ്ഥ൪ കോൺസുലേറ്റിൽ ഇല്ല എന്നത് നാണക്കേടാണ്. മലയാളികളുടെ പ്രശ്നങ്ങളിൽ കോൺസുലേറ്റ് നിസംഗമായാണ് പെരുമാറുന്നത്.
സി.പി.എമ്മിനെ കൊലപാതക രാഷ്ട്രീയത്തിന് തടയിടാൻ സംസ്ഥാന സ൪ക്കാറിനായതായി അദ്ദേഹം പറഞ്ഞു. സി.പി.എം ഫാസിസ്റ്റുകളായി മാറിയതാണ് ഈ ദുരന്തങ്ങൾക്ക് കാരണം. സി.പി.എമ്മിൻെറ അക്രമ രാഷ്ട്രീയത്തിന് ചുക്കാൻ പിടിക്കുന്ന പി. ജയരാജൻെറ മൂത്ത മകൻ ഇപ്പോൾ എവിടെയാണെന്ന് പറയാൻ സി.പി.എം തയാറുണ്ടോ?
ബോംബ് നി൪മാണത്തിനിടെ ശരീരമാസകലം പൊള്ളലേറ്റ് കോഴിക്കോട്ടെ ആശുപത്രിയിൽ കഴിയുകയായിരുന്നു ജയരാജൻെറ മകൻ. സി.ഐ.ടി.യുകാരുടെ കാവലിലാണ് അവിടെ കഴിഞ്ഞിരുന്നത്. മാധ്യമ പ്രവ൪ത്തകരടക്കമുള്ളവ൪ ആശുപത്രിയിലെത്തുമെന്നായപ്പോൾ ജയരാജൻെറ മകനെ അവിടെ നിന്ന് കടത്തുകയായിരുന്നു. ഇപ്പോൾ എവിടെയുണ്ടെന്ന് പറയാൻ പിണറായി തയാറുണ്ടോയെന്നും പി.സി. ജോ൪ജ് ചോദിച്ചു.
എമ൪ജിങ് കേരള സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. അതുവഴി പൊതുജനം ആ വിഷയത്തിലേക്ക് ശ്രദ്ധിക്കാനും സത്യം മനസിലാക്കാനും അവസരമുണ്ടാകും. വി.എസിനെ പോലുള്ളവ൪ എതി൪ത്താലും എമ൪ജിങ് കേരളയുമായി സ൪ക്കാ൪ മുന്നോട്ട് പോകുക തന്നെ ചെയ്യും. നെല്ലിയാമ്പതിയല്ല, കേരളമാണ് തൻെറ പ്രശ്നം. പാവപ്പെട്ട ക൪ഷകരെ ദ്രോഹിക്കാനുള്ള ഒരു നടപടിയും അംഗീകരിക്കില്ല എന്നതാണ് തൻെറ നയം.
ഇക്കാര്യത്തിൽ വനം മന്ത്രി ഗണേശ് കുമാറിനെ താൻ വകവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലത്ത് നഴ്സുമാരുടെ സമരപ്പന്തലിൽ താനെത്തിയപ്പോൾ കൂവിയത് സി.പി.എമ്മുകാരാണ്. സമരപ്പന്തലിൽ തന്നെ നഴ്സുമാ൪ ഹാരമണിയിച്ചതോടെ തന്നെ അവിടെ നിന്ന് തുരത്താൻ ശ്രമിച്ചത് ആരാണെന്ന് വ്യക്തമാണ്. തൻെറ ജിദ്ദ സന്ദ൪ശനം ഒ.ഐ.സി.സി ബഹിഷ്കരിച്ചിട്ടുണ്ടെങ്കിൽ ഒരു സംഘടന എന്ന നിലയിൽ അവ൪ക്ക് അതിന് അവകാശമുണ്ടെന്ന് ജോ൪ജ് പറഞ്ഞു. എന്നാൽ കണ്ണൂ൪ ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം സംബന്ധിച്ചതെന്നും ഒ.ഐ.സി.സി ബഹിഷ്കരിച്ചു എന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും വാ൪ത്താ സമ്മേളനത്തിൽ സംബന്ധിച്ച കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ്കുട്ടി പറഞ്ഞു. കെ.എം.സി.സി ഭാരവാഹികളായ ഇസ്മാഈൽ എരുമേലി, ഉമ൪ അരിപ്പാമ്പ്ര, ഷഫീഖ് എന്നിവരും വാ൪ത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story