കയറ്റുമതിയില്‍ വീണ്ടും ഇടിവ്
text_fieldsന്യൂദൽഹി: 2012 ജൂലൈയിലും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ വീണ്ടും ഇടിവ്. ജൂലൈയിൽ മുൻവ൪ഷത്തെ അപേക്ഷിച്ച് 14.80 ശതമാനം ഇടിവാണ് കയറ്റുമതിയിൽ ഉണ്ടായത്. 2011 ജൂലൈയിൽ 2634 കോടി ഡോളറായിരുന്ന കയറ്റുമതി വരുമാനം ഈ ജൂലൈയിൽ 2244 കോടി ഡോളറായാണ് കുറഞ്ഞത്.
ഉത്തര അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിപണികളിൽ നിന്നുള്ള ഡിമാൻറ് ഗണ്യമായി കുറഞ്ഞതാണ് കയറ്റുമതി വരുമാനം കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നടപ്പ് സാമ്പത്തിക വ൪ഷത്തെ ആദ്യ നാലു മാസക്കാലത്തെ കയറ്റുമതി വരുമാനം 9764 കോടി ഡോളറാണ്. മുൻ വ൪ഷം ഇതേകാലയളവിലെ കയറ്റുമതി വരുമാനം 10285 കോടി ഡോളറും. കുറവ് 5.06 ശതമാനം.
വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇറക്കുമതിയിലും കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലെ ഇറക്കുമയി 3793 കോടി ഡോളറിൻെറതായിരുന്നു. മുൻ വ൪ഷം ഇതേകാലയളവിലെ ഇറക്കുമതിയിലും 7.61 ശതമാനം കുറവ്. ഇതോടെ ജൂലൈ മാസത്തെ ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി 1549 കോടി ഡോളറാണ്.
അതേസമയം കയറ്റുമതി തുട൪ച്ചയായി കുറയുന്നത് നടപ്പ് സാമ്പത്തിക വ൪ഷത്തെ കയറ്റുമതി ലക്ഷ്യം നേടുക അസാധ്യമാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 36000 കോടി ഡോളറിൻെറ കയറ്റുമതി വരുമാനം നേടാനാണ് നടപ്പ് സാമ്പത്തിക വ൪ഷം കേന്ദ്ര സ൪ക്കാ൪ ലക്ഷ്യമിടുന്നത്. 2012 മാ൪ച്ച് 31 അവസാനിച്ച സാമ്പത്തിക വ൪ഷം ഇന്ത്യ മുൻ വ൪ഷത്തേതിൽ നിന്ന് 20.94 ശതമാനം കയറ്റുമതി വള൪ച്ച നേടിയിരുന്നു. 30371 കോടി ഡോള൪ കയറ്റുമതിയിൽ നിന്ന് നേടുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്ര സ൪ക്കാ൪ ലക്ഷ്യമിട്ടിരുന്നത് 30000 കോടി ഡോള൪ മാത്രമായിരുന്നു. പ്രതീക്ഷിച്ചതിലും ഉയ൪ന്ന കയറ്റുമതി നേടാൻ കഴിഞ്ഞതോടെ നടപ്പ് സാമ്പത്തിക വ൪ഷത്തേക്ക് 36000 കോടി ഡോള൪ ലക്ഷ്യം നിശ്ചയിക്കുകയായിരുന്നു.
അതേസമയം കയറ്റുമതിക്കൊപ്പം ഇറക്കുമതിയും കുഞ്ഞത് വിദേശ വ്യാപാര കമ്മി മുൻ വ൪ഷത്തേതിൽ നിന്ന് കുറയാൻ കാരണമായിട്ടുണ്ട്. മുൻ സാമ്പത്തിക വ൪ഷത്തെ ആദ്യ നാലു മാസത്തെ വിദേശ വ്യാപാര കമ്മി 6095 കോടി ഡോളറായിരുന്നു. ഇത് നടപ്പ് സാമ്പത്തിക വ൪ഷത്തെ ആദ്യ നാലുമാസക്കാലത്ത് 5555 കോടി ഡോളറായാണ് കുറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.