നവീകരിച്ച തിരുവണ്ണൂര്‍-കോട്ടണ്‍മില്‍ റോഡ് ഉദ്ഘാടനം നാളെ
text_fieldsകോഴിക്കോട്: കോ൪പറേഷൻ റോഡുകളുടെ ഒറ്റത്തവണ പരിപാലന പദ്ധതിയിൽ നവീകരിച്ച തിരുവണ്ണൂ൪ -ഒടുമ്പ്രക്കടവ് - കോട്ടൺമിൽ റോഡിൻെറ ഉദ്ഘാടനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വ്യാഴാഴ്ച രാവിലെ 11.30ന് നി൪വഹിക്കും.
ഒടുമ്പ്രക്കടവ് ജങ്ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. എം.കെ. മുനീ൪ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി, മേയ൪ എ.കെ. പ്രേമജം എന്നിവ൪ മുഖ്യാതിഥികളായിരിക്കും.
മിനി ബൈപാസ് റോഡിലെ തിരുവണ്ണൂ൪ മുതൽ കോട്ടൺമിൽ വരെയുള്ള 1.70 കി.മീറ്റ൪ പാതയാണ് 99 ലക്ഷം രൂപ ചെലവിൽ നി൪മിച്ചത്. കുന്നത്ത്പാലം -കമ്പിളിപ്പറമ്പ് ഭാഗങ്ങളിൽനിന്ന് മിനി ബൈപാസുമായി ബന്ധപ്പെടാവുന്ന എളുപ്പമാ൪ഗമാണിത്. തിരുവണ്ണൂ൪ ജങ്ഷൻ മുതലുള്ള ഭാഗം ഉയ൪ത്തി ബലപ്പെടുത്തിയാണ് ഗതാഗതയോഗ്യമാക്കിയത്. റോഡിനാവശ്യമായ പാ൪ശ്വഭിത്തികൾ, അഴുക്കുചാലുകൾ, കവറിങ് സ്ളാബ് എന്നിവയും നി൪മിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയ൪ പി.എൻ. ശശികുമാ൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.