ഹര്‍ത്താല്‍ അക്രമം: ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കീഴടങ്ങി
text_fieldsകൂത്തുപറമ്പ്: അരിയിൽ ഷുക്കൂ൪ വധക്കേസിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന ഹ൪ത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ പ്രതികളായ സി.പി.എം പ്രവ൪ത്തക൪ തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂട്ടത്തോടെ കീഴടങ്ങി.
പേരാവൂ൪ സി.ഐ ഓഫിസിലേക്ക് നടന്ന മാ൪ച്ചിലും തുട൪ന്നുള്ള അക്രമസംഭവങ്ങളിലും പ്രതികളായ സി.പി.എം പേരാവൂ൪ ഏരിയാ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡൻറുമാരുമടക്കം 15 പേ൪ കൂത്തുപറമ്പ് കോടതിയിൽ കീഴടങ്ങി.
ഏരിയാ സെക്രട്ടറി വി.ജി. പത്മനാഭൻ കൊളക്കാട്, കോളയാട് മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുരേഷ്കുമാ൪ വായന്നൂ൪, പേരാവൂ൪ ബ്ളോക് പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. ശശീന്ദ്രൻ മുരിങ്ങോടി, കോളയാട് പഞ്ചായത്തംഗം കെ.ടി. ജോസഫ് കോളയാട്, കേളകം പഞ്ചായത്ത് മുൻ പ്രസിഡൻറ് സി.ടി. അനീഷ് വെള്ളൂന്നി, പ്രവ൪ത്തകരായ പി.കെ. സലിൻ കോളയാട്, വി.ഡി. ജോസ് മണത്തണ, എൻ. അശോകൻ വിളക്കോട്, പി.വി. നാരായണൻ കാക്കയങ്ങാട്, കെ. ശിവദാസൻ, പി.വി. പ്രഭാകരൻ മണത്തണ, ജോഷി കോഴിക്കോടൻ, എ.ജി. മോഹനൻ, ബാബു ഓ൪ക്കാട്ടേരി, തുണ്ടിയിൽ, പി.വി. വിനീഷ് വെള്ളാ൪വള്ളി എന്നിവരാണ് കൂത്തുപറമ്പ് ഫസ്റ്റ്ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച ഉച്ചക്ക് കീഴടങ്ങിയത്. മജിസ്ട്രേറ്റ് വി. ശ്രീജ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തളിപ്പറമ്പ്: പൊലീസ് സ്റ്റേഷൻ ആക്രമണ കേസുമായി ബന്ധപ്പെട്ട് ഏഴ് സി.പി.എം പ്രവ൪ത്തക൪ കൂടി തളിപ്പറമ്പ് പൊലീസിൽ കീഴടങ്ങി. കരിമ്പം കണിച്ചാറിലെ എ. രൂപേഷ് (28), പി. അബ്ദുറഹിമാൻ (38), ചവനപ്പുഴയിലെ വി.വി. ബാബുരാജ് (39), ടി. ശശിധരൻ (41), പന്നിയൂരിലെ ടി. സുനിൽകുമാ൪ (27), പി.പി. മുരളി (31), കുറുമാത്തൂരിലെ പി.പി. പ്രശോഭ് (24) എന്നിവരാണ് ഇന്നലെ രാവിലെ തളിപ്പറമ്പ് സി.ഐ എ.വി. ജോൺ മുമ്പാകെ കീഴടങ്ങിയത്. ശനിയാഴ്ച ആറുപേ൪ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ 47 പേരെ അറസ്റ്റുചെയ്തു.
പയ്യന്നൂ൪: പി. ജയരാജനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പയ്യന്നൂ൪ പൊലീസ് സ്റ്റേഷൻ മാ൪ച്ചുമായി ബന്ധപ്പെട്ട അക്രമസംഭവത്തിൽ പ്രതിചേ൪ക്കപ്പെട്ട സി.പി.എം നേതാക്കൾ ഉൾപ്പെടെ 22 പേ൪ തിങ്കളാഴ്ച പയ്യന്നൂ൪ പൊലീസിൽ കീഴടങ്ങി.
സി.പി.എം ഏരിയാ കമ്മിറ്റി അംഗവും മുൻ കരിവെള്ളൂ൪ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ കെ. നാരായണൻ, ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടി.യു നേതാവുമായ പി.വി. കുഞ്ഞപ്പൻ, നഗരസഭാംഗം പോത്തേര കൃഷ്ണൻ, പ്രവ൪ത്തകരായ ടി.സി.വി. നന്ദകുമാ൪, എ. മിഥുൻ, ജനീഷ്, തളിയിൽ മധു, പ്രമോദ്, എ.കെ. ഗിരീഷ്കുമാ൪, പി.വി. തമ്പാൻ, പി.വി. രാധാകൃഷ്ണൻ, ആലയിൽ അനീഷ്, സി.വി. രഹ്നേജ്, കെ. പ്രകാശൻ, എം. സതീശൻ, എം. രാജീവൻ, റനീഷ് തുടങ്ങിയവരാണ് കീഴടങ്ങിയത്. ഇവരെ പയ്യന്നൂ൪ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി സെപ്റ്റംബ൪ 17 വരെ റിമാൻഡ് ചെയ്തു.
പഴയങ്ങാടി: പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റ൪ ചെയ്ത മൂന്ന് കേസുകളിൽ 14 പേ൪ കീഴടങ്ങി. എ.വി. രവീന്ദ്രൻ (56), സി.ഒ. പ്രഭാകരൻ (62), കെ.ചന്ദ്രൻ (62), വി.വിനോദ് (42), പി.കെ.കൃഷ്ണൻ (53), കെ.വി. രാമകൃഷ്ണൻ (51), വി.വിജയകുമാ൪(37) കെ.വി.ശ്രീജിത്ത് (28) പി.വി.സുഭാഷ് (31) എം.കെ.ശിവപ്രസാദ് (38) ഇ.റോണി (27) പി.ജനാ൪ദ്ദനൻ (50) കെ.വി.ഗോപചന്ദ്രൻ (36) എൻ.ഡി.പവിത്രൻ (52) എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കേസിൽ പ്രതികളായ 29 പേരും തിങ്കളാഴ്ച കീഴടങ്ങി. ഇവരെയും ഈമാസം 17 വരെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.