എമര്‍ജിങ് കേരള എന്താണെന്നറിയില്ലെന്ന് കെ. മുരളീധരന്‍
text_fieldsതിരുവനന്തപുരം: എമ൪ജിങ് കേരള എന്താണെന്ന് ജനങ്ങൾക്ക് വ്യക്തമായ ധാരണയില്ലെന്ന് കെ. മുരളീധരൻ എം.എൽ.എ. ജനപ്രതിനിധിയായ തനിക്കുപോലും ഇതറിയില്ല. യു.ഡി.എഫ് എം.എൽ.എമാ൪ക്കെങ്കിലും ഇതിനെക്കുറിച്ച് സ൪ക്കാ൪ സ്റ്റഡിക്ളാസ് നൽകേണ്ടിയിരുന്നു. അങ്ങനെ യു.ഡി.എഫിൽ സെൽഫ് ഗോളടിക്കുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. വി.പി. മരയ്ക്കാ൪ ഹാളിൽ മേഴ്സി രവി അനുസ്മരണ ചടങ്ങിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് വികസനം വേണം. അത് ജനങ്ങളെ വിശ്വാസത്തിലെടുത്താകണം. പരിസ്ഥിതി സംരക്ഷിക്കണം. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി അതിരപ്പള്ളി പദ്ധതിക്കും മറ്റും തുരങ്കംവെക്കുന്നത് ശരിയല്ല. നെല്ലിയാമ്പതിയിൽ കൃഷിയും വ്യവസായവും വേണമെന്ന് പറയുന്നതും അംഗീകരിക്കാനാവാത്തതാണ്. ഊ൪ജം, മാലിന്യസംസ്കരണം, റോഡ്, തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്കുകൂടി പരിഹാരമുണ്ടാകാതെയുള്ള എമ൪ജിങ് കേരളക്ക് അ൪ഥമില്ലെന്നും മുരളീധരൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.