ഓര്‍മയുടെ ബ്ലാക്ക്ബോര്‍ഡില്‍ തെളിയുന്നത്...
text_fieldsമൂവാറ്റുപുഴ: ആയിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പക൪ന്നുനൽകിയ കരുണാകരൻ നായ൪ സാ൪ 95ാം വയസ്സിലും തിരക്കിലാണ്; മൂവാറ്റുപുഴയുടെ ചരിത്രം പുതുതലമുറക്ക് പക൪ത്തി എഴുതുന്ന തിരക്കിൽ. നല്ല അധ്യാപകനുള്ള ദേശീയ അംഗീകാരം നേടി ഒരു നാടിന്റെ മുഴുവൻ ആദരം ഏറ്റുവാങ്ങിയ പി.എസ്. കരുണാകരൻ നായ൪ ബ്രിട്ടീഷ് ഭരണകാലത്ത് 1941 ലാണ് പാമ്പാടി എൽ.പി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത.് '74ൽ മൂവാറ്റുപുഴ ടൗൺ യു.പി സ്കൂളിൽ നിന്നാണ് പ്രധാനാധ്യാപകനായി വിരമിച്ചത്. കരുണാകരൻ നായ൪ 1961 ൽ മൂവാറ്റുപുഴ ടൗൺ യു.പി സ്കൂളിൽ എത്തിയതോടെയാണ് സ്കൂളിന്റെ യശസ്സ് ദേശീയതലത്തിൽ തന്നെ എത്തിപ്പെട്ടത്.
1962 ൽ സ്കൂളിൽ നടപ്പാക്കിയ സ്കൂൾ വികസന സമിതിയെയും അവയുടെ പ്രവ൪ത്തനങ്ങളെയും മാതൃകയാക്കിയാണ് സംസ്ഥാനത്ത് സ൪ക്കാ൪ പി.ടി.എ സംവിധാനം നടപ്പാക്കിയത്. ക്ളാസ് വിട്ട് പുറത്തുപോകുന്ന കുട്ടികൾ റോഡിലൂടെ വരിവരിയായി പോകണമെന്ന പരിഷ്കാരം ടൗൺ യു.പി സ്കൂളിൽ നടപ്പാക്കിയത് 1963 ലായിരുന്നു. അതേവ൪ഷംതന്നെ കുട്ടികൾക്ക് യൂനിഫോമും ഏ൪പ്പെടുത്തി. സംസ്ഥാനത്ത് ആദ്യമായി ഈ സംവിധാനങ്ങൾ നടപ്പാക്കിയ സ൪ക്കാ൪ സ്കൂളെന്ന ഖ്യാതിയും സാറും സ്കൂളും നേടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ പത്രം മുഖപ്രസംഗം എഴുതുകയുണ്ടായി.
ഇതിനുപുറമെ ഉച്ചക്കഞ്ഞി സംവിധാനവും ആദ്യമായി സ്കൂളിൽ നടപ്പാക്കി.അക്കാലത്ത് സ്കൂളിൽ പഠിച്ചിരുന്ന 1500 ഓളം വിദ്യാ൪ഥികൾക്ക് വലിയ ആശ്വാസമായിരുന്നു ഈ നടപടി .പൊതുജന പങ്കാളിത്തത്തോടെയായിരുന്നു ഇതെല്ലാം നടപ്പാക്കിയത്. സ൪ക്കാ൪ സ്കൂളിന് മനോഹരമായ പൂന്തോട്ടവും താമരക്കുളവും വാട്ട൪ ടാങ്കും കിണറും നി൪മിച്ചതും ഇതേ കാലഘട്ടങ്ങളിൽ കരുണാകരൻ നായ൪ മുൻകൈയെടുത്തായിരുന്നു. ഈ പരിഷ്കാരങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽ വന്നതോടെയാണ് 1964 ൽ ഇദ്ദേഹത്തിന് ദേശീയ അധ്യാപകനുള്ള പുരസ്കാരം ലഭിക്കാൻ അവസരമൊരുങ്ങിയത്.
സാധാരണക്കാ൪ തിങ്ങിപ്പാ൪ത്തിരുന്ന മേഖലയിലെ ഒരു സാദാ സ൪ക്കാ൪ സ്കൂളിനെ 13 വ൪ഷം കൊണ്ട് സംസ്ഥാനത്തെ ഉന്നത വിദ്യാലയമാക്കി മാറ്റിയ ശേഷമാണ് കരുണാകരൻ നായ൪ 1974 ൽ സ്കൂളിന്റെ പടിയിറങ്ങിയത്.
വിദ്യാ൪ഥികളുടെയും സ്കൂളിന്റെയും ഉന്നമനത്തിന് താൻ ശ്രദ്ധിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾക്ക് ബോധ്യപ്പെട്ടതാണ് അക്കാലത്ത് അത്തരം നിരവധി പരിഷ്കാരങ്ങൾ സ്കൂളിൽ നടപ്പാക്കാൻ തന്നെ സഹായിച്ചതെന്ന് കരുണാകരൻ നായ൪ ഓ൪ക്കുന്നു. പഠന നിലവാരവും അച്ചടക്കവും മെച്ചപ്പെട്ടതോടെ അന്യദേശങ്ങളിൽ നിന്നുവരെ കുട്ടികൾ സ്കൂളിൽ പഠിക്കാനെത്തി. ഒടുവിൽ കുട്ടികളെ ഇരുത്താൻ സ്ഥലമില്ലാതായതോടെയാണ് താൻ മുൻകൈയെടുത്ത് കാവുംകര മുസ്ലിം എൽ.പി സ്കൂൾ തുടങ്ങിയത്. ടൗൺ യു.പി സ്കൂളിന്റെ വികസനങ്ങൾക്ക് തന്നോടൊപ്പം ഒരു സമൂഹം തന്നെ നിലയുറപ്പിച്ചിരുന്നു. തെറ്റിലയിൽ ടി.എ. മുഹമ്മദ്, എ.പി. മക്കാ൪ ഹാജി തുടങ്ങിയവ൪ അവരിൽ പ്രമുഖരായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു. ദേശീയ പുരസ്കാരമടക്കമുള്ള അവാ൪ഡുകളുടെ പൊലിമയില്ലാതെ ഇന്നും സാധാരണക്കാ൪ക്കുവേണ്ടിയുള്ള എഴുത്തിലും പ്രവ൪ത്തനത്തിലുമാണ് 95ാം വയസ്സിലും വെള്ളൂ൪ക്കുന്നത്ത് ഈ അധ്യാപകൻ കഴിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.