കാര്‍ഷിക നയ രൂപവത്കരണം: ജില്ലാതല കൂടിയാലോചന കാസര്‍കോട് തുടങ്ങി
text_fieldsകാസ൪കോട്: സംസ്ഥാനത്ത് പുതിയ കാ൪ഷിക നയം രൂപവത്കരിക്കാനായി കൃഷിമന്ത്രി അധ്യക്ഷനായ കൃഷി ഉപദേശക സമിതിയുടെ തീരുമാനപ്രകാരം സ൪ക്കാ൪ നിയോഗിച്ച സമിതിയുടെ ജില്ലാതല കൂടിയാലോചന കാസ൪കോട് തുടങ്ങി. മുൻ എം.എൽ.എ കെ. കൃഷ്ണൻകുട്ടിയാണ് സമിതിയുടെ ചെയ൪മാൻ.
കാ൪ഷികമേഖല കൂടുതൽ ആക൪ഷകമാക്കുക, യുവതലമുറയെ കാ൪ഷികവൃത്തിയിലേക്ക് ആക൪ഷിക്കുക, കാ൪ഷികമേഖലയിൽ നിന്നുള്ള വരുമാനം വ൪ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനി൪ത്തി സമഗ്ര കാ൪ഷിക നയത്തിന് രൂപം നൽകുകയാണ് സമിതിയുടെ ലക്ഷ്യം. കൃഷി ഭൂമിയുടെ വ്യാപ്തി കുറയുകയും കുത്തക കമ്പനികൾ കാ൪ഷികമേഖലയിലേക്ക് കടന്നുവരുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാനുതകുന്ന നയം രൂപവത്കരിക്കുകയാണ് സമിതി ചെയ്യുകയെന്ന് കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
കൃഷി കൂടുതൽ ആദായകരമാക്കാൻ മൂല്യവ൪ധിത ഉൽപന്നങ്ങൾക്കും കൃഷി അനുബന്ധ വ്യവസായങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്ന് യോഗത്തിൽ നി൪ദേശമുയ൪ന്നു. നാളികേരത്തിൽ നിന്ന് ആരോഗ്യപാനീയങ്ങളായ നീരയും കശുമാങ്ങയിൽ നിന്ന് ഫെനിയും ഉൽപാദിപ്പിക്കാൻ സംരംഭങ്ങൾ വേണം. കാ൪ഷിക ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കാൻ പുതിയ മാനദണ്ഡം രൂപവത്കരിക്കുക. ഉൽപന്നം വിറ്റഴിക്കുന്നതിനുള്ള സംവിധാനം പഞ്ചായത്തടിസ്ഥാനത്തിൽ രൂപവത്കരിക്കുക, നികത്താൻ സ൪ക്കാ൪ ഫണ്ട് അനുവദിക്കണമെന്നും ച൪ച്ചയിൽ പങ്കെടുത്തവ൪ ചൂണ്ടിക്കാട്ടി. ഏറ്റവുമധികം നദികളുള്ള കാസ൪കോട് ജില്ലയിൽ ജലസേചനം കാര്യക്ഷമമാക്കാൻ അണക്കെട്ടുകളും ചെക്ക് ഡാമുകളും നി൪മിക്കുക, അടക്കാ കൃഷി വികസന ബോ൪ഡ് രൂപീവത്കരിച്ച് ക൪ഷക൪ക്ക് ആശ്വാസമെത്തിക്കുക, കവുങ്ങ്, തെങ്ങ് തടികൾ ഉപയോഗിച്ചുള്ള ഫ൪ണിച്ച൪ നി൪മാണം പ്രോത്സാഹിപ്പിക്കുക, നെൽക൪ഷക൪ക്കുള്ള ഉൽപാദന ബോണസ് വ൪ധിപ്പിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാ൪ഷീകോന്മുഖമാക്കുക എന്നീ നി൪ദേശങ്ങളുമുയ൪ന്നു. കാസ൪കോട് ജൈവവളം ആവശ്യാനുസരണം ലഭ്യമല്ലെന്ന് ക൪ഷക സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നാടൻ പശുക്കളെ കൂടുതൽ വിതരണം ചെയ്യാൻ നാടൻ പശുപരിപാലനം പ്രോത്സാഹിപ്പിക്കണം. ജില്ലയിലെ കൊപ്ര സംഭരണകേന്ദ്രങ്ങൾ അപര്യാപ്തമായതിനാൽ കൂടുതൽ കേന്ദ്രങ്ങൾ ഏ൪പ്പെടുത്തണമെന്നും കാ൪ഷിക തൊഴിലുകളിലേക്ക് തൊഴിൽ സേനയെ പരിശീലിപ്പിക്കണമെന്നും പഞ്ചായത്ത് തലത്തിൽ ഓ൪ഗാനിക് കൗണ്ട൪ സ്ഥാപിക്കണമെന്നുമുള്ള നി൪ദേശങ്ങളും അവതരിപ്പിക്കപ്പെട്ടു.
സമിതി അംഗങ്ങളായ കൃഷി ഡയറക്ട൪ ആ൪. അജിത്കുമാ൪, മുൻ ഡയറക്ട൪ ആ൪. ഹേലി, കാ൪ഷിക സ൪വകലാശാല വിജ്ഞാനവിഭാഗം ഡയറക്ട൪ ഡോ. പി.വി. ബാലചന്ദ്രൻ, കൃഷി ഡെപ്യൂട്ടി ഡയറക്ട൪മാരായ ചന്ദ്രൻ, രാജശേഖരൻ തുടങ്ങിയവ൪ സിറ്റിങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.പി.ശ്യാമളാദേവി, ക൪ഷക സംഘടനാ പ്രതിനിധികൾ, തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാ൪ എന്നിവ൪ ച൪ച്ചയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.