മന്ത്രിയുടെ നാട്ടില്‍ രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തനം ടാര്‍പോളിന് കീഴില്‍
text_fieldsപാലാ: മീനച്ചിൽ രജിസ്ട്രാ൪ ഓഫിസ് ചോ൪ന്നൊലിക്കുന്നു. പാലാ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള സബ് രജിസ്ട്രാ൪ ഓഫിസ് മേൽക്കൂരയിൽ പ്ളാസ്റ്റിക് പടുത വിരിച്ചാണ് പ്രവ൪ത്തിക്കുന്നത്. വികസനം കൊണ്ട് പൊറുതിമുട്ടിയ പാലായിൽ ജീ൪ണിച്ച ഓഫിസിൽ ഉദ്യോഗസ്ഥൻ കുടചൂടി ജോലി ചെയ്യേണ്ട അവസ്ഥയാണ്. മീനച്ചിൽ താലൂക്കിലെ രജിസ്ട്രേഷൻ നടപടികൾ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട നിരവധി രേഖകൾ ഇവിടെ സൂക്ഷിക്കുന്നു.
ഈ ഓഫിസിൻെറ ഓടുകളും പട്ടികകളും നശിച്ച് ജോലി ചെയ്യാനാകാത്ത അവസ്ഥ വന്നപ്പോഴാണ് ഓഫിസിന് മുകളിൽ പടുത വിരിച്ച് ചോ൪ച്ചക്ക് പരിഹാരം കണ്ടത്. ആറുമാസം മുമ്പ് സിവിൽ സ്റ്റേഷനിൽ നടന്ന പൊതുചടങ്ങിൽ മന്ത്രി കെ. എം. മാണി സിവിൽസ്റ്റേഷന് അഡീഷനൽ കെട്ടിടം പണിത് രജിസ്ട്രാ൪ ഓഫിസ് അതിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപടി ആയില്ല. ദിനംപ്രതി നൂറുകണക്കിന് ആധാരങ്ങളും ഇടപാടുകളും നടക്കുന്ന ഈ ഓഫിസിൽ പതിനഞ്ചോളം ജീവനക്കാരാണുള്ളത്.
പാലാ ഗവ.ബുക് ഡിപ്പോ പ്രവ൪ത്തനവും മേൽക്കൂരയുടെ ചോ൪ച്ചമൂലം അവതാളത്തിലാണ്. സബ് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള പുസ്തകങ്ങളും അനുബന്ധരേഖകളും ചോ൪ച്ച മൂലം നനഞ്ഞ് നശിക്കുന്നു.
പാലാ ഗവ.ഹയ൪സെക്കൻഡറി സ്കൂളിലെ പഴയ കെട്ടിടവും ഏതുസമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഇവിടെ കുട്ടികൾ പഠനം നടത്തുന്നത് ജീവൻ പണയം വെച്ചാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.