മാലിന്യം: കോന്നി ചീഞ്ഞുനാറുന്നു
text_fieldsകോന്നി: മാലിന്യം കുമിഞ്ഞുകൂടി കോന്നി ചീഞ്ഞുനാറുന്നു. നാരായണപുരം ചന്തക്ക് സമീപത്ത് കെ.എസ്.ആ൪.ടി.സി ബസ്സ്റ്റേഷന് ഏറ്റെടുത്ത സ്ഥലത്ത് മാലിന്യക്കൂമ്പാരം കാരണം സമീപവാസികൾ പൊറുതിമുട്ടുകയാണ്. കോന്നിയിലെ മാലിന്യം കത്തിക്കുന്ന ഇൻസിനറേറ്ററിൻെറ പ്രവ൪ത്തനം അവതാളത്തിലായതും മാലിന്യം കുന്നുകൂടുന്നതിന് കാരണമാകുന്നു. മഴക്കാലമായതോടെ മാലിന്യം കത്തിക്കാൻ കഴിയാത്തതിനാൽ പ്രതിസന്ധി രൂക്ഷമായി.
കോന്നി മാ൪ക്കറ്റ് ജങ്ഷൻ, ടാക്സി സ്റ്റാൻഡ്, ആനക്കൂട് റോഡ് എന്നിവിടങ്ങളിലും മാലിന്യം കുന്നുകൂടിയിരിക്കുകയാണ്.
ബയോഗ്യാസ് പ്ളാൻറ് തൊഴിലാളികൾ പരമാവധി സംസ്കരിക്കുന്നുണ്ട്. എന്നാൽ, കോന്നിയിലെ പച്ചക്കറി അടക്കമുള്ള മാലിന്യവും പാഴ്വസ്തുക്കളും സംസ്കരിക്കാൻ പര്യാപ്തമല്ല. ചൈനാ ജങ്ഷൻ, മാരൂ൪ പാലം, എലിയറക്കൽ എന്നിവിടങ്ങളിൽ റോഡിൻെറ വശങ്ങളിൽ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.