മൂന്നിലവിലെ പാറമടകള്‍ എം.എല്‍.എ സംഘം സന്ദര്‍ശിക്കണം -വി.എസ്
text_fieldsഈരാറ്റുപേട്ട: മൂന്നിലവ് പഞ്ചായത്തിലെ വിവാദ പാറമടകളെക്കുറിച്ച് പഠിക്കാൻ സ൪വകക്ഷി എം.എൽ.എ സംഘം സ്ഥലം സന്ദ൪ശിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. പാറമടകളുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദ പാറമടകൾ സന്ദ൪ശിച്ചശേഷം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മല അരയ സംരക്ഷണ സമിതിയുടെ അഭ്യ൪ഥന മാനിച്ചാണ് പ്രതിപക്ഷ നേതാവ് സ്ഥലം സന്ദ൪ശിച്ചത്. ശനിയാഴ്ച 10.30 ന് മേലുകാവ് കാഞ്ഞിരംകവലയിലെത്തിയ പ്രതിപക്ഷനേതാവിനെ സമിതി നേതാക്കളും വിവിധ സംഘടനകളുടെ പ്രതിനിധികളും ചേ൪ന്ന് സ്വീകരിച്ചു.
ചീഫ് വിപ്പ് പി.സി. ജോ൪ജിൻെറ മകൻ ഷോൺ ജോ൪ജിന് പങ്കാളിത്തമുള്ള നെല്ലാപ്പാറ പി.വി ഗ്രാനൈറ്റ്സിലെത്തിയ വി.എസ് പാറമടയുടെ പ്രവ൪ത്തനം നേരിൽ കണ്ടു. 15 മിനിറ്റോളം ഇവിടെ ചെലവഴിച്ച അദ്ദേഹത്തിന് ഷോൺ ജോ൪ജ് നിവേദനം നൽകി. വെള്ളറയിലെ മങ്കൊമ്പ് ഗ്രാനൈറ്റ്സും സന്ദ൪ശിച്ചശേഷമാണ് അദ്ദേഹം പൊതുയോഗത്തിൽ പങ്കെടുത്തത്.
ആദിവാസി ഭൂമികളിൽ അനധികൃതമായി പാറമടകൾ പ്രവ൪ത്തിക്കുന്നതിനെതിരെയാണ് മല അരയ സംരക്ഷണ സമിതി യോഗം സംഘടിപ്പിച്ചത്. പാറമടകൾ പ്രവ൪ത്തിക്കുന്നതിനെക്കുറിച്ച് മല അരയ സംരക്ഷണ സമിതിയും പാറമട ഉടമകളും നിവേദനങ്ങൾ തന്നിട്ടുണ്ടെന്നും പ്രശ്നം സമാധാനപരമായി തീ൪ക്കാനാണ് ശ്രമിക്കുന്നതെന്നും വി.എസ് പറഞ്ഞു.
അതിനിടെ മൂന്നിലവിലെ പാറമടയുടെ പ്രവ൪ത്തനം സ൪വകക്ഷി നിയമസഭാ പ്രതിനിധി സംഘം സന്ദ൪ശിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻെറ ആവശ്യം സ്വാഗതം ചെയ്യുന്നതായി പി.വി ഗ്രാനൈറ്റ്സ് ചെയ൪മാൻ അഡ്വ. ഷോൺ ജോ൪ജ് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ നിയമങ്ങളും പാലിച്ച് അംഗീകാരത്തോടെ പ്രവ൪ത്തിക്കുന്ന പാറമടക്കെതിരെയുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഷോൺ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.