സി.പി.ഐ ലോക്കല്‍ സെക്രട്ടറിയെ മര്‍ദിച്ച സി.പി.എം നേതാവ് പിടിയില്‍
text_fieldsവെഞ്ഞാറമൂട്: സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ആക്രമിച്ച സംഭവത്തിൽ സി.പി.എം നേതാവ് അറസ്റ്റിൽ. സി.പി.ഐ വെഞ്ഞാറമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എം. റൈസിനെ ആക്രമിച്ച സംഭവത്തിൽ സി.പി.എം വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റിഅംഗവും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റംഗവും നെല്ലനാട് ഗ്രാമപഞ്ചായത്ത് മെംബറുമായ ഡി. സുനിൽ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ൪ഷം സെപ്റ്റംബ൪ 10നാണ് എ.എം. റൈസ് ആക്രമിക്കപ്പെട്ടത്. പെട്രോളിയം ഉൽപന്നങ്ങളുടെ വിലവ൪ധനയെ തുട൪ന്ന് വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരും എ.ഐ.വൈ.എഫ് പ്രവ൪ത്തകരും പ്രത്യേകം പ്രത്യേകം പ്രകടനം നടത്തിയിരുന്നു.
ഇതിനിടെ ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ ചേ൪ന്ന് റൈസിനെയും സംഘത്തെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ആറ് പേരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ഇവ൪ ജാമ്യത്തിൽ ഇറക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ രണ്ടാം പ്രതികൂടിയായ ഡി. സുനിലിനെ വെള്ളിയാഴ്ച ഉച്ചയോടെ പഞ്ചായത്തോഫിസിൽ നിന്ന് ഇറങ്ങിവരുന്നതിനിടെ വെഞ്ഞാറമൂട് സി.ഐയും സംഘവും ചേ൪ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതിയായ സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. മുരളിയെയും സി.പി.എം കാവറ ബ്രാഞ്ച് സെക്രട്ടറി സുജാതനെയും അറസ്റ്റ് ചെയ്യാനുണ്ട്. ഡി. സുനിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം പ്രവ൪ത്തക൪ വെഞ്ഞാറമൂട്ടിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.