കെ സുധാകരനെതിരായ കോടതിയലക്ഷ്യ ഹരജി തള്ളി
text_fieldsതിരുവനന്തപുരം: കെ. സുധാകരൻ എംപിക്കെതിരായ കോടതിയലക്ഷ്യ ഹരജിയും ഉപഹരജികളും തിരുവനന്തപുരം ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ജഡ്ജിക്കെതിരെ നടത്തിയ പരാ൪ശങ്ങളുടെ പേരിൽ സുധാകരനെതിരെ കോടതിയലക്ഷ്യകേസ് എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി സമ൪പ്പിച്ചിരുന്നത്. ഹരജി തള്ളിയ മജിസ്ട്രേറ്റ് ജെ.ഇജാസ് ഉത്തരവാദപ്പെട്ട നേതാക്കൾ വസ്തുതകളും നിയമങ്ങളും അറിഞ്ഞ് സംസാരിക്കണമെന്നും നി൪ദേശിച്ചു.
കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമ൪പ്പിച്ച ഹരജിയും കേസന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്ന ഹരജിയും കോടതി ഇതോടൊപ്പം തള്ളി. കോടതി മാറ്റണമെന്ന സുധാകരന്റെആവശ്യവും ജഡ്ജി അംഗീകരിച്ചില്ല. സുധാകരന്റെവാദം ശരിയാണെന്നും അന്വേഷണ സംഘത്തിന്റെറിപ്പോ൪ട്ട് കിട്ടുമ്പോൾ ഇത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.