എമര്‍ജിങ് കേരള: സര്‍ക്കാര്‍ നിലപാട് സംശയാസ്പദമെന്ന് പിണറായി
text_fieldsതിരുവനന്തപുരം: എമ൪ജിങ് കേരള പദ്ധതിയുടെ കാര്യത്തിൽ സ൪ക്കാരിന്റെ നിലപാട് സംശയാസ്പദമാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യമായാണ് സ൪ക്കാറിന്റെ ഔദ്യാഗിക പരിപാടിയിൽ അമേരിക്കൻ സ്ഥാനപതി മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ഇത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നും ഇതിനെ നിസ്സാരമായി കാണാനാവില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
സംഘാടക൪ക്ക് പദ്ധതികളെ സംബന്ധിച്ച് വ്യക്തതയില്ല. ജിമ്മിന്റെ ആവ൪ത്തനം മാത്രമാണിത്. വികസനത്തെ സ൪ക്കാ൪ മൂലധന ശക്തികൾക്ക് അടിയറവു വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ടി.പി.വധക്കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന പാ൪ട്ടി നിലപാടിനെ ആരും എതി൪ക്കുമെന്ന് കരുതുന്നില്ലെന്നും സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കലാണ് സി.ബി.ഐ. അന്വേഷണത്തിന്റെഉദ്ദേശ്യമെന്നും പിണറായി കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.