മോഡല്‍ സ്കൂളിലെ ഭക്ഷ്യവിഷബാധ: സൂപ്രണ്ടിന് സ്ഥലം മാറ്റം
text_fieldsപീരുമേട്: ഭക്ഷ്യ വിഷബാധയുണ്ടായ കുട്ടിക്കാനം മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സൂപ്രണ്ട് സിന്ധു പരമേശ്വരനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. പീരുമേട്ടിലെ താലൂക്ക് പട്ടികജാതി വികസന ഓഫിസ൪ പദവിയിലേക്കാണ് മാറ്റം. ടോം കെ.നെൽസണെ സൂപ്രണ്ടായി നിയമിച്ചു.
ആഗസ്റ്റ് 19 നാണ് സ്കൂളിലെ 68 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പനി, ഛ൪ദി, തലവേദന ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായാണ് കുട്ടികളെ കൂട്ടത്തോടെ ആശുപത്രിയിലെത്തിച്ചത്. സ്കൂളിൽ ഉപയോഗിക്കുന്ന കുടിവെള്ളം, ഭക്ഷണ പദാ൪ഥങ്ങൾ എന്നിവ കാക്കനാട്ടെ സ൪ക്കാ൪ ലാബിൽ പരിശോധനക്കയക്കുകയും കുടിവെള്ളം ബാക്ടീരിയ കല൪ന്ന് മലിനമാണെന്ന് പരിശോധനയിൽ കണ്ടെത്തുകയുമായിരുന്നു. സ്കൂളിൻെറ പ്രവ൪ത്തനത്തിൽ വീഴ്ച വരുത്തിയ ജീവനക്കാ൪ക്കെതിരെ നടപടി വേണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യ വിഷബാധയെത്തുട൪ന്ന് രണ്ട് പാചകക്കാരെയും രണ്ട് ആയമാരെയും സ്ഥലം മാറ്റിയിരുന്നു. ഭക്ഷ്യവിഷബാധയെക്കുറിച്ച് വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നും കുറ്റക്കാ൪ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും സ്കൂൾ സന്ദ൪ശിച്ച പട്ടികജാതി വികസന വകുപ്പ് ജോയൻറ് ഡയറക്ട൪ അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.