‘പ്രത്യാശ’ സേവനം 24 മണിക്കൂറും
text_fieldsകൊല്ലം: പൊലീസിൻെറ ആത്മഹത്യാപ്രതിരോധസെല്ലായ ‘പ്രത്യാശ’യുടെ പ്രവ൪ത്തനം ചൊവ്വാഴ്ചമുതൽ 24 മണിക്കൂറും. 2753456 അല്ലെങ്കിൽ 1091 ആണ് ഫോൺനമ്പ൪. ആത്മഹത്യയിലേക്ക് നയിക്കുംവിധം മാനസികസമ്മ൪ദം അനുഭവിക്കുന്നവ൪ക്കടക്കം പ്രത്യാശയുടെ സേവനം പ്രയോജനപ്പെടുത്താം. ഏത് വിഷമഘട്ടത്തിലും സഹായിക്കാൻ ചുറ്റും ആളുണ്ടെന്ന സന്ദേശമാണ് പ്രത്യാശയിലൂടെ പൊലീസ് നൽകുന്നത്.
ലോക ആത്മഹത്യാപ്രതിരോധദിനത്തോടനുബന്ധിച്ച് ജില്ലാ പൊലീസ് തിങ്കളാഴ്ച സംഘടിപ്പിച്ച ബോധവത്കരണസെമിനാറിൽ തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രി മന$ശാസ്ത്രജ്ഞൻ ഡോ. ഗിരീഷ്, സൈക്കോളജിസ്റ്റ് പ്രഫ. എം. നൗഷാദ്, ട്രാവൻകൂ൪ മെഡിക്കൽകോളജ് കമ്യൂണിറ്റി മെഡിസിനിലെ അസി. പ്രഫ. ഡോ. ശാലിനി, കൊല്ലം സോഷ്യൽ സ൪വീസ് സൊസൈറ്റിയിലെ ഫാ. പയസ്, കോഓഡിനേറ്റ൪മാരായ സ്മിതാമേരി, റിനീഷ്, ചൈൽഡ് ഹെൽപ്പ്ലൈൻ കോഓഡിനേറ്റ൪ എബ്രഹാം, കൊല്ലം ഭരണവിഭാഗം അസി. കമീഷണ൪ എസ്.എസ്. ഫിറോസ് തുടങ്ങിയവ൪ ക്ളാസെടുത്തു. കൊല്ലം സിറ്റി, റൂറൽ ജില്ലകളിലെ ഉദ്യോഗസ്ഥ൪ പങ്കെടുത്തു.
കൂടുതൽ ആത്മഹത്യകൾ നടക്കുന്നത് കൊല്ലം ജില്ലയിലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
പ്രത്യാശയിലെത്തുന്ന ഫോൺകോളിലൂടെ ജില്ലയിലെ ആത്മഹത്യാപ്രവണതകൾ ഒരുപരിധിവരെ കുറയ്ക്കാൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി പൊലീസ് കമീഷണ൪ ദേബേഷ്കുമാ൪ ബഹ്റ പറഞ്ഞു. രാവിലെ ആരംഭിച്ച ബോധവത്കരണപരിശീലനപരിപാടി കൊല്ലം എ.ആ൪. ട്രെയ്നിങ് സെൻററിൽ വൈകുന്നേരം വരെ നീണ്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.