അസീമിനെ വിട്ടയച്ചില്ലെങ്കില്‍ ജയിലിനുമുന്നില്‍ കുത്തിയിരിപ്പ് സമരം -കെജ്രിവാള്‍
text_fieldsന്യൂദൽഹി: കാ൪ട്ടൂണിസ്റ്റ് അസീം ത്രിവേദിക്കെതിരായ കേസുകൾ പിൻവലിച്ചില്ലെങ്കിൽ ജയിലിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് അരവിന്ദ് കെജ്രിവാൾ. ‘ദേശദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ച അസീമിനെതിരായ കേസുകൾ പിൻവലിക്കണം. അദ്ദേഹത്തെ സ്വതന്ത്രനാക്കിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ആ൪ത൪ റോഡ് ജയിലിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തും. ഒന്നുകിൽ അസീമിനെ വിട്ടയക്കുക. അല്ലെങ്കിൽ ഞങ്ങളെ അറസ്റ്റുചെയ്യുക’ -ത്രിവേദിയെ ജയിലിൽ സന്ദ൪ശിച്ചു മടങ്ങവെ കെജ്രിവാൾ പറഞ്ഞു. ലോക്പാലിനുവേണ്ടിയും അഴിമതിക്കെതിരെയും പോരാടിയ വ്യക്തിയാണ് അസീം. അദ്ദേഹത്തെ രാജ്യദ്രോഹിയായി ചിത്രീകരിക്കുകയാണ്. കൽക്കരി മോഷ്ടിക്കുന്നവരെ രാജ്യസ്നേഹികളായും കാണുകയാണ്. അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത് ശരിയായില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആ൪. ആ൪. പാട്ടീൽ, വാ൪ത്താ വിതരണ പ്രക്ഷേപണ മന്ത്രി അംബിക സോണി, കോൺഗ്രസ് വക്താവ് മനീഷ് തിവാരി എന്നിവ൪ അഭിപ്രായപ്പെട്ടിരുന്നു. അതിനാൽ അദ്ദേഹത്തിനെതിരായ കേസ് പിൻവലിക്കണമെന്നും കെജ്രിവാൾ പറഞ്ഞു. ശനിയാഴ്ചയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി 25 കാരനായ കാ൪ട്ടൂണിസ്റ്റ് അസീം ത്രിവേദിയെ പൊലീസ് അറസ്റ്റുചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.