എല്‍.ഡി.എഫ് ഭക്ഷ്യസുരക്ഷാ ദിന മാര്‍ച്ച്: മുക്കത്ത് സി.പി.ഐ ചേരിതിരിഞ്ഞു
text_fieldsമുക്കം: മുക്കത്ത് നടന്ന ഭക്ഷ്യസുരക്ഷാദിനം എൽ.ഡി.എഫ് മാ൪ച്ചിൽ സി.പി.ഐ പങ്കെടുത്തില്ല. സി.പി.എമ്മിനോടുള്ള പ്രതിഷേധമുയ൪ത്തി സി.പി.ഐ ഒറ്റക്ക് മറ്റൊരു മാ൪ച്ച് സംഘടിപ്പിച്ചു. സി.പി.ഐ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാ൪ച്ച് ടെലിഫോൺ എക്സ്ചേഞ്ച് ഓഫിസിലേക്കും സി.പി.എം നേതൃത്വത്തിൽ മറ്റു ഘടകകക്ഷികളെല്ലാം ഉൾപ്പെട്ട എൽ.ഡി.എഫ് മാ൪ച്ച് പോസ്റ്റ് ഓഫിസിലേക്കുമാണ് നടന്നത്. പുതുപ്പാടി ഭാഗത്തെ കൊടിമരങ്ങൾ അധീനപ്പെടുത്തൽ സംഭവവുമായി ബന്ധപ്പെട്ട് ആറു മാസത്തോളമായി സി.പി.എം-സി.പി.ഐ പോര് നിലനിൽക്കുകയാണ്. നിയോജകമണ്ഡലത്തിൽ നടന്ന ഈ സംഭവത്തോടനുബന്ധിച്ചുണ്ടായ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിന് നൽകിയ പരാതി പരിഗണിക്കപ്പെട്ടില്ല എന്നാണ് സി.പി.ഐ ആരോപണം. ഇക്കാര്യത്തിൽ സി.പി.എമ്മിനോടുള്ള പ്രതിഷേധം മറനീക്കി പ്രകടിപ്പിക്കാൻ സി.പി.ഐ അവസരം പ്രയോജനപ്പെടുത്തി. എൽ.ഡി.എഫ് മാ൪ച്ച് ആ൪.എസ്.പി ജില്ലാ സെക്രട്ടറി കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. കൺവീന൪ പി.ടി. മാത്യു മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. ജോ൪ജ് എം. തോമസ്, ഇ. രമേശ്ബാബു, ടി. വിശ്വനാഥൻ, ടി.കെ. സാമി, തോമസ് തട്ടപറമ്പിൽ, കെ. സുന്ദരൻ മാസ്റ്റ൪ തുടങ്ങിയവ൪ സംസാരിച്ചു.
വി.കെ. വിനോദ്, ജോണി ഇടശ്ശേരി, കെ.പി. ചാക്കോച്ചൻ, ദേവസ്യ മുണ്ടാട്ട്, വി.കെ. പീതാംബരൻ, കെ.ടി. ബിനു, കെ.ടി. ശ്രീധരൻ, ജോസ് പി. തേനത്തേ്, ബേബി കാറക്കാട്ട്, അബ്ദുല്ല കുമാരനെല്ലൂ൪, വിൽസൻ ജോൺ എന്നിവ൪ നേതൃത്വം നൽകി.
സി.പി.ഐ മാ൪ച്ച് ജില്ലാ എക്സി. മെംബ൪ പി.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. വി.എ. സെബാസ്റ്റ്യൻ, ടി.എം. പൗലോസ്, കെ. ദാമോദരൻ, പി.കെ. സുകുമാരൻ, എം.ഡി. ജോസ്, പി.കെ. രതീഷ്, സത്താ൪ കൊളക്കാടൻ എന്നിവ൪ സംസാരിച്ചു. എൻ.കെ. കേശവൻ, കെ.എം. അബ്ദുറഹിമാൻ, വി.കെ. അബൂബക്ക൪ തുടങ്ങിയവ൪ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.